• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭർത്താവ് ഓടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണു; പിന്നാലെ വന്ന ടൂറിസ്റ്റ് ബസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഭർത്താവ് ഓടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണു; പിന്നാലെ വന്ന ടൂറിസ്റ്റ് ബസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബൈക്കിൽ നിന്ന് വീണതിനു പിന്നാലെ ടൂറിസ്റ്റ് ബസ് തലയിൽ കയറിയാണ് മരിച്ചത്

  • Last Updated :
  • Share this:
    ഇടുക്കി: ഭർത്താവിന്റെ ബൈക്കിൽ നിന്നും തെറിച്ചു വീണ വീട്ടമ്മയുടെ മേൽ ടൂറിസ്റ്റ് ബസ് കയറി ദാരുണാന്ത്യം. ബൈക്കിൽ നിന്ന് വീണതിനു പിന്നാലെ ടൂറിസ്റ്റ് ബസ് തലയിൽ കയറിയാണ് മരിച്ചത്. പീരുമേട് കരടിക്കുഴി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന സുശീല (45 ) ആണ് മരിച്ചത്.

    പെരുവന്താനത്തിന് സമീപം നാല്പതാംമൈലിലാണ് സംഭവം. ഭർത്താവ് അലക്സ് ഓടിച്ചിരുന്ന ബൈക്കിൽ നിന്നും സുശീല റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പുറകെ അതിവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് സുശീലയുടെ തലയിലൂടെ കയറിയിറങ്ങി. തൽക്ഷണം മരിച്ചതായാണ് വിവരം. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    Also Read- നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; ഒരാള്‍ക്കായി തെരച്ചില്‍

    ഇടുക്കിയിൽ തന്നെ കഴിഞ്ഞ ദിവസം മറ്റൊരു അപകടവും റിപ്പോർട്ട് ചെയ്തിരുന്നു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഷാൾ ടയറിൽ കുരുങ്ങിയാണ് വീട്ടമ്മ മരിച്ചത്.  അടിമാലി ചിത്തിരപുരം സ്വദേശി മെറ്റില്‍ഡ (45) ആണ് മരിച്ചത്. മെറ്റിൽഡയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിൽനിന്ന് റോഡിൽ തലയിടിച്ചാണ് വീട്ടമ്മ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മെറ്റിൽഡയെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
    Published by:Naseeba TC
    First published: