• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ടയിൽ ടിപ്പർ ലോറിക്കടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ടിപ്പർ ലോറിക്കടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്കൂട്ടർ ടിപ്പറിൽ തട്ടി വീട്ടമ്മ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു

  • Last Updated :
  • Share this:
    പത്തനംതിട്ട: ഓമല്ലൂരിൽ ടിപ്പർ ലോറിക്കടിയിൽപെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം. ഓമല്ലൂർ മുള്ളനിക്കാട് സ്വദേശിനി സജിതയാണ് (43)അപകടത്തിൽ മരിച്ചത്. ഉച്ചക്ക് 11 മണിയോടെ ഓമല്ലൂർ അമ്പലം ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ഗതാഗത കുരുക്കിനിടെ പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ സ്കൂട്ടർ ടിപ്പറിൽ തട്ടി സജിത ലോറിക്കടിയിൽ വീഴുകയായിരുന്നു.

    സജിതയ്ക്കൊപ്പം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന മാതാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും ഉടൻ പത്തനംതിട്ട ജനറലാശുപത്രിയിലെത്തിച്ചെങ്കിലും സജിതയുടെ ജീവൻ രക്ഷിക്കാനായില്ല.
    Also Read- ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സേവനം: പരസ്യത്തിന് ആര് അനുവാദം നൽകിയെന്ന് ഹൈക്കോടതി
    Published by:Naseeba TC
    First published: