കൃഷിയിടത്തിലെ വൈദ്യുതിവേലിയിൽ തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ച നിലയിൽ
കൃഷിയിടത്തിലെ വൈദ്യുതിവേലിയിൽ തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ച നിലയിൽ
ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്ന് ഭർത്താവ് എബ്രഹാം തോമസ് പറഞ്ഞു. ഷോക്കേറ്റു വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തനിക്കും ഷോക്കേറ്റെന്ന് ഇയാൾ പറഞ്ഞു
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
പത്തനംതിട്ട: അയൽവാസിയുടെ കൃഷിയിടത്തിലെ വൈദ്യുതിവേലിയിൽ തട്ടി വീട്ടമ്മ മരിച്ച നിലയിൽ. പത്തനംതിട്ട മലയാലപ്പുഴയിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം. വള്ളിയാനി ചരിവ് പുരയിടത്തിൽ ശന്തമ്മ (63) ആണ് മരിച്ചത്. അയൽവീടിന് സമീപത്തെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതിവേലിയിൽ തട്ടിയാണ് അപകടമെന്നാണ് വിവരം. ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്ന് ഭർത്താവ് എബ്രഹാം തോമസ് പറഞ്ഞു. ഷോക്കേറ്റു വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തനിക്കും ഷോക്കേറ്റെന്ന് ഇയാൾ പറഞ്ഞു.
കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ മേഖലയാണ് മലയാലപ്പുഴയിലെ ഈ പ്രദേശം. ഇവിടുത്തെ കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിനായി വ്യാപകമായി വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതിവേലിക്ക് സമീപം മുന്നറിയിപ്പ് സന്ദേശം വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശാന്തമ്മയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശാന്തമ്മയുടെ ഭർത്താവ് എബ്രഹാം തോമസ് പറയുന്നത് പോലെ തന്നെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസിന്റേയും പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.