നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gas cylinder Blast | ഫ്രിഡ്ജ് തുറന്നതോടെ തീ ആളിപ്പടർന്നു; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

  Gas cylinder Blast | ഫ്രിഡ്ജ് തുറന്നതോടെ തീ ആളിപ്പടർന്നു; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

  തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും അടുപ്പിലേയ്ക്ക് ഘടിപ്പിച്ച റബ്ബര്‍ ട്യൂബ് എലി കരണ്ടതായി കണ്ടെത്തിയിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: മുറിഞ്ഞിരുന്ന ഗ്യാസ് സിലിണ്ടർ ട്യൂബ് വഴി പാചകവാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ (Gas Cylinder Blast) പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. തിരുവനന്തപുരം (Thiruvananthapuram) മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി (32) ആണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സുമിയുടെ മരണം. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം (Accident) ഉണ്ടായത്.

   രാവിലെ അടുക്കളയിലെത്തിയ വീട്ടമ്മ ഫ്രിഡ്ജ് തുറന്നതോടെ തീ ആളിപടരുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍തന്നെ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീടിനും ഭാഗികമായി തീ പിടിച്ചിരുന്നു.

   തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും അടുപ്പിലേയ്ക്ക് ഘടിപ്പിച്ച റബ്ബര്‍ ട്യൂബ് എലി കരണ്ടതായി കണ്ടെത്തിയിരുന്നു. ഇതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടം ഉണ്ടായത്. വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

   ഇടുക്കിയിൽ പെട്ടി ഓട്ടോറിക്ഷയിടിച്ച് വൃദ്ധന് ദാരുണാന്ത്യം

   ഇടുക്കി: ചെറുതോണിയിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് ഉണ്ടായ അപകടത്തിൽ വൃദ്ധന് ദാരുണാന്ത്യം. കൊച്ചു പൈനാവ് സ്വദേശി കിഴക്കേ അരവിന്ദത്ത് ഔസേപ്പ് (80) ആണ് മരിച്ചത്. ജീസസ് ഫിഷറീസ് എന്ന സ്ഥാപനത്തിന് സമീപത്ത് വച്ച് അമിത വേഗത്തിൽ വന്ന പെട്ടി ഓട്ടോറിക്ഷ മുൻപിൽ പാർക്കു ചെയ്തിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക് വന്നിടിച്ച് ഔസേപ്പ് തെറിച്ചു വീഴുകയും സമീപത്തേ വൈദ്യുതി തൂണിൽ തല ഇടിച്ച് തൽക്ഷണ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

   Also Read- Honey Trap | വയോധികനുമായി അടുത്തിടപഴകി നഗ്ന ചിത്രങ്ങൾ പകർത്തി പണം തട്ടി; യുവതിയും രണ്ട് യുവാക്കളും അറസ്റ്റിൽ

   കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബൈക്കിൽ കയറാൻ ശ്രമിച്ച സായുധസേന ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ സുനിലിന്റെ ബൈക്കിലാണ് ഓട്ടോ റിക്ഷ ഇടിച്ചത്. അപകടത്തിൽ കാലിന് പരിക്കേറ്റ സുനിലിനെ തൊടുപുഴ സ്വകാര്യ ആശൂപത്രിയിലേക്ക് മാറ്റി. എന്നാൽ അപകടം ഉണ്ടായ ഉടൻ പെട്ടി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഡ്രൈവർ ഓടിരക്ഷപെട്ടു. ഇയാളുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷയുടെ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞാർ സ്വദേശി നാസ്സർ ആണ് പെട്ടി ഓട്ടോറിക്ഷ ഓടിച്ചിരുന്നത് എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

   ഔസേപ്പിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}