• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു; ഭർത്താവിന് പരിക്ക്

പാലക്കാട് കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു; ഭർത്താവിന് പരിക്ക്

പഴയ വീടിന്റെ ബാക്കിയുള്ള രണ്ട് മുറികളിലാണ് മല്ലികയും കുടുംബവും താമസിച്ചിരുന്നത്.

  • Last Updated :
  • Share this:
    പാലക്കാട്: കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പാലക്കാട് കോങ്ങാടിനടുത്ത കുണ്ടുവംപാടത്താണ് സംഭവം. കോങ്ങാട് കുന്നത്തു വീട്ടിൽ മല്ലിക (40) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

    മല്ലികയുടെ ഭർത്താവ് വിനോദ് കുമാറിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് തിരിച്ചയച്ചു. ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഒരു ഭാഗം പൊളിച്ച് പുതിയ വീട് പണിതു കൊണ്ടിരിക്കുകയായിരുന്നു. പഴയ വീടിന്റെ ബാക്കിയുള്ള രണ്ട് മുറികളിലാണ് മല്ലികയും കുടുംബവും താമസിച്ചിരുന്നത്.

    കനത്ത മഴയിൽ മല്ലിക കിടന്നിരുന്ന മുറിയുടെ ചുമർ പൂർണമായും ഇടിഞ്ഞുവീഴുകയായിരുന്നു. മക്കൾ അടുത്ത മുറിയിലായിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
    Also Read- ചെന്നിത്തല പള്ളിയോടം പമ്പയാറ്റിൽ മറിഞ്ഞു; പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല

    അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 2 സ്ത്രീകൾ മരിച്ചു

    അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 2 സ്ത്രീകൾ മരിച്ചു. പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. രാവില 6.15 ഓടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ഓട്ടോയും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

    Also Read- വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ കടിയേറ്റു ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

    കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

    തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ വെഞ്ഞാറമൂട് ആലിയാട് സ്വദേശിയായ വിഷ്ണു (24) ആണ് മരിച്ചത്.

    കഴക്കൂട്ടം സൈനിക സ്ക്കൂളിനു സമീപം ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
    Published by:Naseeba TC
    First published: