പൂട്ടിയ കാറിൽ ഒരുദിവസം; വീട്ടമ്മയെ അവശനിലയിൽ കണ്ടെത്തി; ഭർത്താവിനെ കാണാനില്ല

വ്യാഴാഴ്ച ഉച്ചയോടെ കാർ പാർക്ക് ചെയ്ത് ഭർത്താവ് പ്രാഥമികാവശ്യം നിർവഹിക്കാൻ പോയെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും വെള്ളിയാഴ്ച വൈകിട്ടും ഭർത്താവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

News18 Malayalam | news18-malayalam
Updated: January 18, 2020, 7:13 AM IST
പൂട്ടിയ കാറിൽ ഒരുദിവസം; വീട്ടമ്മയെ അവശനിലയിൽ കണ്ടെത്തി; ഭർത്താവിനെ കാണാനില്ല
ലൈലാമണി
  • Share this:
അടിമാലി: പൂട്ടിയിട്ട കാറിൽ പ്രായമായ സ്ത്രീയെ അവശനിലയിൽ കണ്ടെത്തി. മാനന്തവാടി കാമ്പാട്ടി വെൺമണി വലിയവേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാമണി (63)യെയാണ് വെള്ളിയാഴ്ച 11 മണിയോടെ കല്ലാർകുട്ടി റോഡിൽ നാട്ടുകാർ കണ്ടെത്തിയത്. വ്യാവാഴ്ച ഉച്ചമുതൽ ഈ വാഹനം കല്ലാർകുട്ടി റോ‍ഡിൽ പാൽക്കോ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്നു. വെള്ളിയാഴ്ച ഓട്ടോ ഡ്രൈവർമാരാണ് അവശനിലയിൽ ഇവരെ കണ്ടത്.

വാഹനം പൂട്ടിയനിലയിലായിരുന്നു. മാത്യുവിന്റെ പേരിൽ മാനന്തവാടിയിൽ രജിസ്റ്റർ ചെയ്ത കാറാണിത്. പൊലീസിന്റെ സഹായത്തോടെ പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനൊപ്പമാണ് ഇവർ ഇവിടെ എത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ കാർ പാർക്ക് ചെയ്ത് ഭർത്താവ് പ്രാഥമികാവശ്യം നിർവഹിക്കാൻ പോയെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും വെള്ളിയാഴ്ച വൈകിട്ടും മാത്യുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

Also Read- ആൺ - പെൺ കുട്ടികളെ ഒരുമിച്ചിരുത്തിയതിന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുത്തു

കാറിന്റെ പിൻസീറ്റിൽ വീട്ടുസാധനങ്ങൾ ഉണ്ടായിരുന്നു. ലൈലാമണി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. വാഹനത്തിൽ നിന്ന് പാസ്ബുക്കും ഒരു മൊബൈൽ ഫോണും കണ്ടെത്തി. ഈ ഫോണിൽ നിന്ന് ഭർത്താവിന്റേതെന്ന് സംശയിക്കുന്ന നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭർത്താവിന്റെ ഫോൺ തൃശൂരാണ് റെയ്ഞ്ച് കാണിക്കുന്നത്. ലൈലാമണിയുടെ ഒരു ഭാഗം തളർന്ന നിലയിലാണ്.

അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ വയനാട് തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണെന്ന് കണ്ടെത്തി. അവിടെയുണ്ടായിരുന്ന ഭൂമി അടുത്തിടെ വിറ്റു. ഏതാനും നാളായി വാടകക്കാണ് താമസിക്കുന്നത്. അടുത്തിടെ ലൈലാമണിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നു ദിവസം മുൻപാണ് ലൈലാമണിയെ നാട്ടുകാർ അവസാനമായി മാനന്തവാടിയിൽ കാണുന്നത്. ഒരു മകൻ തിരുവനന്തപുരത്താണ് താമസം. ഇടുക്കി നെടുങ്കണ്ടത്തും ഇവർക്ക് ബന്ധുവുണ്ട്. അവിടേക്ക് പോയതാകാമെന്നാണ് പൊലീസ് കരുതുന്നത്. ലൈലാമണി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അടിമാലി സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍