• HOME
  • »
  • NEWS
  • »
  • kerala
  • »
  • HOUSEWIFE IN DILEMMA AFTER HER MOBILE NUMBER WAS SPREAD BY MISCREANTS AS A SEX WORKER

ശൗചാലയങ്ങളിൽ ഫോണ്‍ നമ്പര്‍ എഴുതി ലൈംഗികത്തൊഴിലാളിയെന്ന് പ്രചരിപ്പിച്ചു; തുന്നൽ ജോലിക്കാരിയുടെ ജീവിതം വഴിമുട്ടി

കുടുംബം പോറ്റാൻ തയ്യൽജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. പല സ്റ്റേഷനുകളിൽ മാറിമാറി പരാതി നൽകിയെങ്കിലും നമ്പർ മാറ്റൂവെന്ന നിർദേശമാണ് പൊലീസ് നൽകിയത്. വസ്ത്രം തുന്നി നൽകുന്ന ജോലി വർഷങ്ങളായി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മ ചോദിക്കുന്നത്.

The e-RUPI system relies only on users' mobile phones to enable them to access government schemes. (Representational Image)

The e-RUPI system relies only on users' mobile phones to enable them to access government schemes. (Representational Image)

  • Share this:
    കോട്ടയം: ഒരു കൂട്ടം സാമൂഹിക വിരുദ്ധരുടെ പ്രവൃത്തി കൊണ്ട് ജീവിതം വഴിമുട്ടിയിരിക്കുകയാണ് തുന്നൽ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഒരു വീട്ടമ്മ. ഇവരുടെ മൊബൈൽ നമ്പർ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചതോടെയാണ് ദുരിതം തുടങ്ങിയത്. ശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈൽ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധർ ചെയ്തത്. പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല.

    Also Read- ഐ എസ്ആ ർ ഒ ചാരക്കേസ് ഗൂഡാലോചന പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി

    കുടുംബം പോറ്റാൻ തയ്യൽജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. പല സ്റ്റേഷനുകളിൽ മാറിമാറി പരാതി നൽകിയെങ്കിലും നമ്പർ മാറ്റൂവെന്ന നിർദേശമാണ് പൊലീസ് നൽകിയത്. വസ്ത്രം തുന്നി നൽകുന്ന ജോലി വർഷങ്ങളായി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മ ചോദിക്കുന്നത്.

    Also Read- വയോധികൻ മൺവെട്ടിക്കൈ കൊണ്ട് തലയ്ക്കടിച്ച യുവതി മരിച്ചു; ആക്രമണത്തിന് ശേഷം 64കാരൻ ജീവനൊടുക്കി

    ദിവസവും അൻപതോളം ഫോൺ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്. ഇവർ തയ്യൽ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

    Also Read- ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നു; ഉറ്റസുഹൃത്തിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍; ബാങ്ക് ജീവനക്കാരി അറസ്റ്റില്‍

    ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.’

    Also Read- താലിബാനെ വിറപ്പിക്കുന്ന അഫ്ഗാനിസ്ഥാനിലെ വനിതാ ഗവർണർ സലീമ മസാരി ആരാണ്? ഒരു പ്രാദേശിക ജനതയുടെ പോരാട്ടത്തിന്റെ കഥ

    ദിവസവും 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. ഒരേനമ്പരിൽനിന്നുതന്നെ 30-ഉം അതിലധികവും കോളുകൾ. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം. പൊലീസിന്റെ ഭാഗത്തുനിന്ന്‌ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തിൽ ഇവർ പ്രതികരിച്ചത്.
    Published by:Rajesh V
    First published:
    )}