• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident | ഓടയിലേക്കു വെള്ളമൊഴുക്കാന്‍ അശാസ്ത്രീയമായി നിര്‍മിച്ച കുഴിയില്‍ വീണു വീട്ടമ്മയുടെ രണ്ടു കാലും ഒടിഞ്ഞു

Accident | ഓടയിലേക്കു വെള്ളമൊഴുക്കാന്‍ അശാസ്ത്രീയമായി നിര്‍മിച്ച കുഴിയില്‍ വീണു വീട്ടമ്മയുടെ രണ്ടു കാലും ഒടിഞ്ഞു

ഫുട്പാത്തിലെ പെട്ടിക്കടയില്‍നിന്ന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചു തിരിഞ്ഞതാണ്. ചുവടു വച്ചതു നേരെ കുഴിയിലേക്കായിരുന്നു

 • Share this:
  കൊച്ചി: ഓടയിലേക്കു വെള്ളമൊഴുക്കാന്‍ അശാസ്ത്രീയമായി നിര്‍മിച്ച കുഴിയില്‍ വീണു വീട്ടമ്മയുടെ രണ്ടു കാലും ഒടിഞ്ഞു. ഏബ്രഹാം മാടമാക്കല്‍ റോഡിലാണ് സംഭവം. പൊന്നാരിമംഗലം മുളവുകാട് കുയിലത്തു പ്രകാശന്റെ ഭാര്യ പ്രമീളയുടെ കാലുകളാണ് ഒടിഞ്ഞത്. കഴിഞ്ഞ 7ന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു പഴയ ഹൈക്കോടതി കെട്ടിടത്തിനു സമീപം നേവി ക്വാര്‍ട്ടേഴ്‌സിനു മുന്‍പിലുള്ള കുഴിയില്‍ വീണാണ് പ്രമീളയുടെ കാലുകള്‍ ഒടിഞ്ഞത്.

  കാലിന്റെ ഉപ്പൂറ്റിയോടു ചേര്‍ന്നുള്ള എല്ലിനു ഗുരുതരമായി പൊട്ടലുണ്ടായ പ്രമീള സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. ഫുട്പാത്തിലെ പെട്ടിക്കടയില്‍നിന്ന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചു തിരിഞ്ഞതാണ്. ചുവടു വച്ചതു നേരെ കുഴിയിലേക്കായിരുന്നെന്ന് പ്രമീള പറയുന്നു.

  സംഭവത്തില്‍ കോര്‍പറേഷനു പരാതി നല്‍കുമെന്നും നിയമനടപടി സ്വീകരിക്കാന്‍ ആലോചിക്കുകയാണ് വീട്ടുകാര്‍ ഇപ്പോള്‍. കോണ്‍വന്റ് റോഡില്‍ ടെയ്ലറിങ് ഷോപ് നടത്തുന്ന പ്രമീള കിടപ്പിലായതോടെ ജോലിയും വരുമാനവും നിലച്ചു.

  Also Read-Idukki | ഇടുക്കിയ്ക്ക് മീന്‍ പേടി; വലവീശി ഭക്ഷ്യസുരക്ഷാ വകുപ്പ്; നാലു ദിവസത്തിനിടെ പിടിച്ചെടുത്തത് 65 കിലോ ചീഞ്ഞമീന്‍

  കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡ്, സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഏബ്രഹാം മാടമാക്കല്‍ റോഡും ഫുട്പാത്തുമുള്‍പ്പെടെ നവീകരിച്ചത്. എന്നാല്‍ നടപ്പാതയ്ക്കു താഴെയുള്ള ഓടയിലേക്ക് വെള്ളമൊഴുകിപ്പോകാനുള്ള കുഴികള്‍ തുറന്നു കിടക്കുകയാണ്.

  Death | കൈകഴുകാന്‍ പോയ കുട്ടി എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍

  തൃശൂര്‍: തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ മൂന്നാം ക്ലാസുകാരന്‍ ഷോക്കേറ്റ്(Electric Shock) മരിച്ചു. പാലയ്ക്കല്‍ വിശ്വംഭരന്റെ ഏകമകന്‍ ആകര്‍ഷ്(8) വീടിന്റെ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങിയതായിരുന്നു ആകര്‍ഷ്.

  Also Read-Kannur | പിണറായിയിലെ ബോംബേറ്; മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു

  തിരിച്ചുവരാന്‍ വൈകിയപ്പോള്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ആകര്‍ഷിനെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മണ്‍ചുമരില്‍ ആണിയടിച്ചാണ് എര്‍ത്ത് കമ്പി സ്ഥാപിച്ചിട്ടുള്ളത്. ആണിയോടെ കമ്പി അല്പം അകന്ന നിലയിലാണ് കാണുന്നത്.

  കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍ എര്‍ത്ത് കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വീട്ടിലെ രണ്ട് എര്‍ത്ത് കമ്പികളിലൂടെയും വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി.

  സംഭവത്തില്‍ കൊടകര ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനിറുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടത്തും.
  Published by:Jayesh Krishnan
  First published: