കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പുവ സ്വദേശി സുജാത (61) ആണ് മരിച്ചത്. വീട് പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവമുണ്ടായത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്.
ഇരിട്ടിയില്‍ നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആദ്യ ഘട്ടത്തില്‍ വീട് മാത്രമാണ് അഗ്നിക്കിരയായതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് വീട്ടിനകത്ത് സുജാത ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മരണകാരണം വ്യക്തമായിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.