• HOME
  • »
  • NEWS
  • »
  • kerala
  • »
  • നീലഗിരി മസനഗുഡിയിൽ കടുവയുടെ ആക്രമണം; വീട്ടമ്മ കൊല്ലപ്പെട്ടു

നീലഗിരി മസനഗുഡിയിൽ കടുവയുടെ ആക്രമണം; വീട്ടമ്മ കൊല്ലപ്പെട്ടു

മസനഗുഡി മുതുമല ടൈഗർ റിസർവിൽപ്പെട്ട മസനഗുഡി കള്ളാഗ് സിങ്കാര റേഞ്ചിലാണ് സംഭവം

Masanagudi

Masanagudi

  • Last Updated :
  • Share this:
    തമിഴിനാട് നീലഗിരി മസനഗുഡിയിൽ വീട്ടമ്മ കടുവയുടെ ആക്രമണത്താൽ കൊല്ലപ്പെട്ടു. മസനഗുഡി മുതുമല ടൈഗർ റിസർവിൽപ്പെട്ട മസനഗുഡി കള്ളാഗ് സിങ്കാര റേഞ്ചിലാണ് സംഭവം കഴിഞ്ഞ ദിവസം പകലാണ് ആക്രമണമുണ്ടായത്. കുരുബ്രപടി ആദിവാസി കോളനിയിലെ മാധവന്റെ ഭാര്യ ഗൗരി(50) യാണ് കൊല്ലപ്പെട്ടത്.

    കോളനിവാസി വാസികളോടൊപ്പം കാലിമേയ്ക്കാൻ പോയതായിരുന്നു. ഭർത്താവ് മാധവൻ കോളനിവാസികളായ സെൽവൻ, ഗോപി, ജയ എന്നിവരും കാലിമേയ്ക്കാൻ കൂടെയുണ്ടായിരുന്നു. പരമ്പരാഗതമായി പ്രദേശത്ത് കാലിമേയ്ക്കുന്നവരാണ് പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവർ. സംഭവ സമയത്ത് ഓടിമാറിയ മറ്റുള്ളവർ കടുവ ആക്രമിക്കുന്നതിന് ദൃക്സാക്ഷികളായിരുന്നു.
    You may also like:Viral Video| സ്ത്രീയുടെ വായിലൂടെ നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഡോക്ടർമാർ [NEWS]ഫൈസല്‍ വധശ്രമക്കേസിലും അടൂര്‍ പ്രകാശിനെതിരെ ആരോപണം; പ്രതിയുടെ ശബ്‌ദരേഖ പുറത്തുവിട്ട് DYFI [NEWS] Pranab Mukherjee| മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
    മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കടുവയെ നിരീക്ഷിക്കാൻ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും കടുവയുടെ നീക്കങ്ങൾ പരിശോധിക്കാൻ വനം വകുപ്പിന്റെ ഒരു സംഘത്തെ നിയമിച്ചു. തമിഴ് നാട് നീലഗിരിയിലെ വനഗ്രാമങ്ങളിൽ ഇത്തരം വന്യജീവി ആക്രമണങ്ങൾ പതിവാകുകയാണ്.
    Published by:user_49
    First published: