കൂട് എത്താറായി എന്ന് വിളിച്ചു പറഞ്ഞ കോട്ടയംകാരുടെ നാട്

അന്നത്തെ ആ മലയോര കർഷകർ തങ്ങളുടെ വിയർപ്പ് തുളളികൾ കൊണ്ട് നാട്ടുനനച്ച നാടിനെയാണ് ഒരു പതിറ്റാണ്ടിനെയുണ്ടായ ദുരുഹമായ ആറു കൊലപാതകങ്ങൾ കൊണ്ട് ഒരു വ്യക്തി ഇപ്പോൾ അടയാളപ്പെടുത്തിയിരിക്കുന്നത്.

News18 Malayalam | news18
Updated: October 15, 2019, 5:13 PM IST
കൂട് എത്താറായി എന്ന് വിളിച്ചു പറഞ്ഞ കോട്ടയംകാരുടെ നാട്
കൂടത്തായി
  • News18
  • Last Updated: October 15, 2019, 5:13 PM IST
  • Share this:#സനോജ് സുരേന്ദ്രൻ

കോഴിക്കോട്: ജില്ലയുടെ മലയോര മേഖലയായ താമരശ്ശേരിയിൽ നിന്ന് മൂന്നര കിലോമീറ്റർ കിഴക്കോട്ട് പോയി കൂടത്തായി എത്തിയാൽ കോട്ടയം ജില്ലയിലെ ഏതോ കിഴക്കൻ ഗ്രാമത്തിലെത്തിയത് പോലെയാണ് തോന്നുക. റബർ മരങ്ങളും കൊക്കോയും ജാതിയും കാപ്പിയും എല്ലാം ഇടതൂർന്ന് നിൽക്കുന്ന മലയോര ഗ്രാമം. മിക്കവരിലും കോഴിക്കോട് ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ സംസാരശൈലിയും. ഏതാണ്ട് എൺപതു വർഷം മുമ്പ് മധ്യതിരുവിതാംകൂറിലെ പല പ്രദേശങ്ങളിൽ നിന്നും മലബാറിലേക്ക് കുടിയേറിയവരുടെ പിൻതലമുറക്കാരാണ് ഓമശ്ശേരി പഞ്ചായത്തിലെ അഞ്ചു വാർഡുകളിൽ ഏറെയും. അതിൽ തന്നെ മിക്കവരും ക്രൈസ്തവ വിഭാഗത്തിൽപെട്ടവർ. അതിനപ്പുറം കോടഞ്ചേരി പൂർണമായും കുടിയേറ്റ മേഖല.

മലമ്പനിയോടും മലമ്പാമ്പിനോടും മല്ലടിച്ച് മണ്ണിൽ പൊന്നു വിളയിച്ച  മലയോരകർഷകരുടെ നാടാണ് കൂടത്തായി. കോട്ടയം ജില്ലയിലെ പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കുറവിലങ്ങാട് മേഖലയിൽ നിന്നും ഇവിടെ എത്തിയവർ ആ ഗ്രാമങ്ങളെ ഇവിടെ പുനർനിർമ്മിച്ചെന്ന് വേണം പറയാൻ. ഇതുവഴി കടന്നു പോകുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര സർവ്വീസുകളിൽ ഏറെയും പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊൻകുന്നം, എരുമേലി തുടങ്ങിയ ബോർഡ് വെച്ചവയാകും. അത്രയും ബന്ധമാണ് കോഴിക്കോട്ടെ മലയോരഗ്രാമവും കോട്ടയം ജില്ലയുമായി ഇന്നും ഉള്ളത്.

കൂടത്തായി: മരണശേഷം സിലിയുടെ ആഭരണങ്ങൾ കാണാതായി; ദുരൂഹതയെന്ന് ബന്ധുക്കൾ

അത്തരം ഒരു പശ്ചാത്തലമാണ് കൊലപാതക പരമ്പര അരങ്ങേറിയ പൊന്നാമറ്റം കുടുംബത്തിനുമുള്ളത്. കൊല്ലപ്പെട്ട പൊന്നാമറ്റം ടോം തോമസിന്‍റെ  പിതാവ് പാലാ രാമപുരത്ത് നിന്നുമാണ് കോടഞ്ചേരിയിൽ എത്തിയത്. മുഖ്യ കുറ്റാരോപിതയായ ജോളി രണ്ടാമത് വിവാഹം കഴിച്ച ഷാജു കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് ബിഎഡ് പഠിച്ചത്. ജോളിയുമായി ബന്ധം പുലർത്തിയ ജോൺസന്‍റെ പൂർവ്വികരും കോട്ടയംകാരാണ്.

കൈയിൽ ഒരു താങ്ങിനായി കൊന്നക്കമ്പുമായി മൈലുകളോളം നടന്നുവലഞ്ഞ് അവശരായി എത്തിയ കുടിയേറ്റക്കാർ. "അവർ താമരശ്ശേരിയിൽ എത്തി പുഴ കടക്കാൻ കടത്തു വള്ളത്തിനായി കാത്തുനിന്നു. മറുകരയിൽ എത്തിയപ്പോൾ കൂട് എത്താറായി എന്ന പ്രതീക്ഷയിൽ 'കൂട്' എത്താറായി 'കൂട്' എത്താറായി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ ആ സ്ഥലമാണ് പിന്നീട് കൂടത്തായി എന്ന പേരിൽ അറിയപ്പെട്ടതെന്ന്' പ്രദേശവാസിയായ എടപ്പാട്ട് കാവുങ്കൽ ജോർജ് കുട്ടി പറയുന്നു.

അന്നത്തെ ആ മലയോര കർഷകർ തങ്ങളുടെ വിയർപ്പ് തുളളികൾ കൊണ്ട് നാട്ടുനനച്ച നാടിനെയാണ് ഒരു പതിറ്റാണ്ടിനെയുണ്ടായ ദുരുഹമായ ആറു കൊലപാതകങ്ങൾ കൊണ്ട് ഒരു വ്യക്തി ഇപ്പോൾ അടയാളപ്പെടുത്തിയിരിക്കുന്നത്.ഇപ്പോൾ തങ്ങളുടെ നാടിനെ ' ലോക പ്രശസ്തമാക്കുന്ന' വാർത്തകളിൽ അതീവ ദുഖിതരാണ് ഈ മലയോര ഗ്രാമവും ഇവിടുത്തെ ജനങ്ങളും.
First published: October 15, 2019, 5:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading