• HOME
 • »
 • NEWS
 • »
 • kerala
 • »
 • Explainer| വളളം തുഴയാത്ത നെഹ്റു കേരളത്തിലെ വള്ളംകളിയുടെ ഗതി മാറ്റിയതെങ്ങിനെ?

Explainer| വളളം തുഴയാത്ത നെഹ്റു കേരളത്തിലെ വള്ളംകളിയുടെ ഗതി മാറ്റിയതെങ്ങിനെ?

നെഹ്റുവും നെഹ്റു ട്രോഫിയും തമ്മിൽ ബന്ധം എങ്ങനെ ? ആദ്യ മത്സരങ്ങൾ കൊല്ലം ജില്ലയിൽ നടന്നതെങ്ങിനെ ?.....വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അറിയാം.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  ‘നെഹ്റു ഏതു വള്ളം തുഴഞ്ഞിട്ടാണ് ആലപ്പുഴയിലെ വള്ളംകളിക്കു നെഹ്റു ട്രോഫി എന്നു പേരിട്ടത്?’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി രണ്ടാം ക്യാംപസിന് ആർഎസ്എസ് താത്വികാചാര്യൻ ഗോൾവാൾക്കറുടെ പേര് ഇടാനുള്ള കേന്ദ്രആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വിമർശനം ഉയർന്നതോടെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നെഹ്റു ട്രോഫിയുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയത്.

  നെഹ്റുവും നെഹ്റു ട്രോഫിയും തമ്മിൽ ബന്ധം എങ്ങനെ ? ആദ്യ മത്സരങ്ങൾ കൊല്ലം ജില്ലയിൽ നടന്നതെങ്ങിനെ ?

  1952 ഡിസംബറിൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തിരു–കൊച്ചി സന്ദർശിക്കാനെത്തി. 1952 ഡിസംബർ 22ന് ആണ് നെഹ്റു ആലപ്പുഴയിലേക്കു വന്നത്. കോട്ടയത്തെ സന്ദർശനം കഴിഞ്ഞ് കുട്ടനാട്ടിലൂടെ ആലപ്പുഴയിലേക്ക് എത്തുന്ന പ്രധാനമന്ത്രിയെ രാജകീയമായി സ്വീകരിക്കാൻ അന്നത്തെ ഭരണ നേതൃത്വം തീരുമാനിച്ചു. വേമ്പനാട്ടു കായലിലെ മൺറോ വിളക്കുമാടത്തിനടുത്തായിരുന്നു മത്സരം. തിരു കൊച്ചിയിലെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു ആലപ്പുഴ.

  നെഹ്‌റുവിനെ 63 ആചാര വെടി മുഴക്കി സ്വീകരിച്ചത് എന്തുകൊണ്ട്?

  അന്ന് 63 വയസ്സുണ്ടായിരുന്ന നെഹ്‌റുവിനെ 63 ആചാരവെടി മുഴക്കിയാണു കുട്ടനാട്ടുകാർ സ്വീകരിച്ചത്.

  മത്സരത്തിൽ പങ്കെടുത്ത എട്ടു ചുണ്ടൻ വള്ളങ്ങൾ 

  നടുഭാഗം
  ചമ്പക്കുളം
  വലിയ ദിവാൻജി
  കാവാലം
  ഗിയർ ഗോസ്
  പാർത്ഥസാരഥി
  നെപ്പോളിയൻ
  നേതാജി

  നറുക്കിൽ ഒന്നാം ട്രാക്ക് കിട്ടിയത് പയ്യനാട്ട് ചാക്കോ മാപ്പിള ക്യാപ്റ്റനായ നടുഭാഗം ചുണ്ടന്. മുരിക്കൻ ജോസഫിന്റെ ‘മാർഷൽ’ എന്ന ബോട്ടിന്റെ മുകൾത്തട്ടിലിരുന്നാണ് നെഹ്റു ജലോത്സവം കണ്ടത്. മൺറോ വിളക്കുമാടത്തിനടുത്തായിരുന്നു നെഹ്റുവും സംഘവും നിന്നത്. അര വള്ളപ്പാട് മുന്നിൽ നടുഭാഗം ഫിനിഷിങ് ലൈൻ കടന്നു. നടുഭാഗം ചുണ്ടൻ വിജയിയായി. ആവേശത്തോടെ നെഹ്റു ചാടിക്കയറിയ ആ വള്ളം നേരെ പുന്നമടക്കായലിലൂടെ ആലപ്പുഴ വാടക്കനാലിൽ കയറി ബോട്ട് ജെട്ടിയിലേക്കു കുതിച്ചു. ചമ്പക്കുളം ചുണ്ടൻ അകമ്പടിയെത്തി. മറ്റൊരു ബോട്ടിൽ മകൾ ഇന്ദിരാഗാന്ധിയും അവരുടെ മക്കളായ രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ഉൾപ്പെടെയുള്ളവരുമെത്തി. വള്ളത്തിലേക്കു വെള്ളം ഇരമ്പിക്കയറി രണ്ടു പേരുടെ തോളിൽപ്പിടിച്ച് താളത്തിൽ നെഹ്റു നൃത്തം ചവിട്ടി. തുഴക്കാരിൽ പലരും വെള്ളത്തിലേക്കു ചാടി വള്ളം താങ്ങിപ്പിടിച്ചു.

  നെഹ്‌റു എന്തു ചെയ്തു?

  പുതിയ അനുഭവുമായി തിരികെ പോയ നെഹ്‌റു സ്വന്തം കയ്യൊപ്പോടു കൂടിയ വെള്ളി ട്രോഫി സമ്മാനമായി കൊല്ലം പേഷ്‌ക്കാറായിരുന്ന (കലക്ടർ) എൻ.പി.ചെല്ലപ്പൻ നായർക്ക് അയച്ചു കൊടുത്തു.വള്ളംകളി മുടങ്ങാതെ നടത്തണമെന്ന സന്ദേശവും നൽകി. നടുഭാഗം ചുണ്ടന്റെ സംഘാടകരിലൊരാളായ തിരു–കൊച്ചി നിയമസഭയിൽ തകഴി എംഎൽഎ ചമ്പക്കുളം നാരായണക്കുറുപ്പ് ആ ട്രോഫി ആർഡിഒയിൽ നിന്ന് ഏറ്റുവാങ്ങി.

  പിന്നീട് എന്ത് സംഭവിച്ചു ?

  തൊട്ടടുത്ത വർഷം വള്ളംകളിയുണ്ടായില്ല. എന്നാൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കുട്ടനാടൻ ചുണ്ടൻവള്ളങ്ങൾ പങ്കാളികളായി. തൊട്ടടുത്ത വർഷം കൊല്ലം ജില്ലാ കലക്‌ടർ സംഘാടക സമിതി രൂപീകരിച്ച്, കൈനകരി വട്ടക്കായലിൽ മത്സരം നടത്തി. നെഹ്‌റു അയച്ചു തന്ന ‘പ്രൈം മിനിസ്‌റ്റേഴ്‌സ്’ ട്രോഫി ജേതാക്കൾക്കു സമ്മാനിച്ചു.

  ALSO READ: Actress Archana Kavi| നടി അർച്ചന കവിയും അബീഷും വേർപിരിഞ്ഞു?; വിവാഹമോചനം ശരിവെച്ച് സോഷ്യൽ മീഡിയയിൽ ചർച്ച[NEWS]വരനും വധുവും ദേ ഭിത്തിയിൽ ഇങ്ങനിരിക്കും; തെരഞ്ഞെടുപ്പ് കാലത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ
  [NEWS]
  പ്രമുഖ സീരിയൽ താരം ചിത്ര ഹോട്ടല്‍ മുറിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന[NEWS]

  ‘പ്രൈം മിനിസ്‌റ്റേഴ്‌സ്’ ട്രോഫി നെഹ്‌റു ട്രോഫി ആയതെങ്ങിനെ ?

  വട്ടക്കായൽ മത്സരത്തിനു യോജിച്ചതല്ലെന്നു കണ്ടതിനെ തുടർന്ന് 1955 മുതൽ മത്സരം പുന്നമടയിലേക്കു മാറ്റി. ആലപ്പുഴ ജില്ല പിറന്നത് 1957 ഓഗസ്‌റ്റ് 17ന് ആണ്. അന്നു വൈകിട്ടായിരുന്നു ആ വർഷത്തെ വള്ളംകളി. 1964ൽ നെഹ്‌റുവിന്റെ മരണശേഷം പ്രൈം മിനിസ്‌റ്റേഴ്‌സ് ട്രോഫി അദ്ദേഹത്തിന്റെ സ്മരണാർത്ഥം നെഹ്‌റു ട്രോഫിയായി പരിണമിച്ചു.

  നെഹ്റു ട്രോഫിയുടെ പ്രാധാന്യം?

  കേരളത്തിലെ ആദ്യ മത്സര വള്ളംകളിയല്ല നെഹ്‌റു ട്രോഫി. ആറന്മുളയിലെ പള്ളിയോടങ്ങളുടെ ഉത്രട്ടാതി ജലമേളയും ചമ്പക്കുളത്തെ ശ്രീകൃഷ്ണ വിഗ്രഹ ലബ്ദിയുമായി ബന്ധപ്പെട്ട ചമ്പക്കുളം വള്ളംകളിയും ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട പായിപ്പാട് ജലോത്സവും ഒക്കെ ആചാരപരമായി മാത്രം നടത്തിയിരുന്നതാണ്. എന്നാൽ നെഹ്റുവിനെ സ്വീകരിക്കാൻ അന്നു വേമ്പനാട്ടുകായലിൽ സംഘടിപ്പിച്ച ആ വള്ളംകളിയാണ് ഇന്നത്തെ വള്ളംകളി മത്സരങ്ങളുടെ ആദ്യ മാതൃക.

  എല്ലാ വർഷവും നിശ്ചിത തീയതിയിൽ, പുന്നമടക്കായൽ എന്ന സ്ഥിരം വേദിയിൽ നെഹ്റു ട്രോഫി സംഘടിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഒരു കായിക വിനോദം എന്ന നിലയിൽ രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന വിധം കേരളത്തിലെ ജലോത്സവങ്ങൾ മാറിയത്. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫിക്കായി നിശ്ചയിച്ചത്. മത്സരിക്കുന്ന വള്ളങ്ങൾക്ക് അത്‌ലറ്റിക്സ് മാതൃകയിൽ ട്രാക്ക് നിശ്ചയിച്ചത് അന്നു മുതലാണ്. അതുവരെയുണ്ടായിരുന്ന എല്ലാ ജലോത്സവങ്ങളും പിൽക്കാലത്ത് നെഹ്റു ട്രോഫിയുടെ മാതൃകയിലേക്ക് മാറിയത് ചരിത്രമാണ്.
  Published by:Rajesh V
  First published: