തിരുവനന്തപുരം: ശബരിമല ദർശനത്തിന് പുറപ്പെടുന്നതിന് മുൻപ് ബിന്ദു അമ്മിണി സെക്രട്ടേറിയറ്റിലെത്തി ചർച്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി എ.കെ ബാലൻ. ഇതു സംബന്ധിച്ച ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. 'ഇന്നലെ ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് ചേര്‍ത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലും പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. അത് കഴിഞ്ഞു രാത്രി എട്ടു മണിയോടെ നേരെ തിരുവനന്തപുരത്തെ വീട്ടിലാണെത്തിയത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ക്കും എന്‍റെ യാത്രാ പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്താവുന്നതാണ്. '- മന്ത്രി വ്യക്തമാക്കുന്നു.
മന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ
ബിന്ദു അമ്മിണി എന്ന സ്ത്രീയുമായി ഞാന്‍ ഇന്നലെ (25.11.2019) ചര്‍ച്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണ്.
ഇന്നലെ ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് ചേര്‍ത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലും പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. അത് കഴിഞ്ഞു രാത്രി എട്ടു മണിയോടെ നേരെ തിരുവനന്തപുരത്തെ വീട്ടിലാണെത്തിയത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ക്കും എന്‍റെ യാത്രാ പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്താവുന്നതാണ്.
ആലപ്പുഴയിലെയും കൊല്ലത്തെയും മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തയും വന്നിട്ടുണ്ട്. തിരുവനന്തപുരത്തില്ലാത്ത ഞാന്‍ എങ്ങനെയാണ് തിരുവനന്തപുരത്ത് വെച്ച് മേല്‍പറഞ്ഞ സ്ത്രീയുമായി ചര്‍ച്ച നടത്തുക?
നാഥനില്ലാത്ത കല്ലുവെച്ച നുണകള്‍ നാണമില്ലാതെ പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നത്. നുണ പ്രചരിപ്പിച്ച് സത്യമാണെന്ന് വരുത്തുകയെന്നത് സംഘപരിവാറിന്‍റെ പ്രചാരണ രീതിയാണ്. ഭക്തജനങ്ങളെ സര്‍ക്കാരിനെതിരായി അണിനിരത്താമെന്ന ലക്ഷ്യത്തോടെ കെ സുരേന്ദ്രന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശബരിമല സീസണില്‍ കണ്ടതാണ്. അതിനുള്ള തിരിച്ചടിയും അവര്‍ക്ക് കിട്ടി. വസ്തുതകള്‍ ആരും പരിശോധിക്കില്ലെന്നാണ് സുരേന്ദ്രനും ബിജെപിയും കരുതുന്നത്.
സര്‍ക്കാരിന്‍റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പോയതെന്ന് വരുത്താനാണ് ബിജെപി ശ്രമിച്ചത്. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്. തൃപ്തി ദേശായി വരുന്ന വിവരം ആര്‍എസ്എസിനും ഒരു ടിവി ചാനലിനും മാത്രമേ കിട്ടിയിട്ടുള്ളു. വിമാനത്താവളത്തില്‍ തൃപ്തി ദേശായി എത്തുമ്പോള്‍ ഒരു ടിവി ചാനല്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പോയപ്പോള്‍ അവിടെ ബിജെപിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്‍റെ തെളിവുകളാണ്. അവര്‍ തയ്യാറാക്കിയ ഗൂഢാലോചന പൊളിഞ്ഞതിന്‍റെ ജാള്യം തീര്‍ക്കാനാണ് ബിജെപി നേതാക്കള്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്.
2019 നവംബര്‍ 25 നു ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ സുരേന്ദ്രന്‍ ജനങ്ങളോട് പരസ്യമായി മാപ്പു പറയാന്‍ തയാറാകണം.
കെ സുരേന്ദ്രന്റെ കുറിപ്പ്
തൃപ്തി ദേശായിയുടേയും സംഘത്തിന്റെ വരവിനുപിന്നിൽ സർക്കാരിന്റെ ഗൂഡാലോചന തള്ളിക്കളയാനാവില്ല. ആക്ടിവിസ്റ്റുകളെ സർക്കാർ തിരിച്ചയയ്ക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച് വിശ്വാസികളുടെ ഇടയിൽ നല്ലപിള്ള ചമയാനും നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനുമുള്ള നാടകമാണോ എന്ന കാര്യം അന്വേഷിക്കണം. വന്നവർ നേരെ മലയ്കുപോകാതെ എന്തിന് കമ്മീഷണർ ഓഫീസിനു മുന്നിൽ നാടകം കളിച്ചു? തിരിച്ചയയ്ക്കാൻ മണിക്കൂറുകൾ വൈകിയതെന്തിന്? എ. കെ ബാലനും ബിന്ദു അമ്മിണിയും എന്തിന് കൂടിക്കാഴ്ച നടത്തിയതെന്ന കാര്യം ബാലൻ എന്തുകൊണ്ട് വിശദീകരിക്കുന്നില്ല?....
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AK Balan, Enter Sabarimala, K surendran, Kerala, Kerala sabarimala news, Sabarimala, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict