നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പുതിയ കക്ഷികൾ എൽഡിഎഫിന് ഗുണം ചെയ്യുമോ?

  പുതിയ കക്ഷികൾ എൽഡിഎഫിന് ഗുണം ചെയ്യുമോ?

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   പൊളിറ്റിക്കൽ ഡെസ്ക്ക്

   ഒട്ടേറെ സവിശേഷതകളോടെയായിരുന്നു എൽ.ഡി.എഫ്. വിപുലീകരണം. 25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐ.എൻ.എൽ ഔദ്യോഗികമായി മുന്നണിയുടെ ഭാഗമായതും യു.ഡി.എഫ് സ്ഥാപകനേതാവായ ആർ ബാലകൃഷ്ണപിള്ളയുടെ പാർട്ടിയെ എൽ.ഡി.എഫിൽ എടുത്തതും ശ്രദ്ധേയമായി. പുതിയ നാലു പാർട്ടികൾ കൂടി വന്നതോടെ എൽഡിഎഫിൽ 10 കക്ഷികളായി. ഇതിൽ എൽ.ജെ.ഡി ഒഴികെയുള്ള പാർട്ടികൾ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. പുതിയതായി എത്തിയ പാർട്ടികളിൽ കേരള കോൺഗ്രസ് ബിയ്ക്ക് മാത്രമാണ് നിയമസഭയിൽ പ്രാതിനിധ്യമുള്ളത്. ഇടതുമുന്നണിയിലെ പുതിയ പാർട്ടികൾക്ക് കേരളത്തിൽ വ്യക്തമായ സ്വാധീനം അവകാശപ്പെടാനാകില്ലെങ്കിലും ചില മേഖലകളിലും പ്രത്യേക വിഭാഗങ്ങൾക്കിടയിലും രാഷ്ട്രീയ സ്വാധീനമുണ്ട്. ഈ നാലു പാർട്ടികളെക്കുറിച്ച്...

   1. ഇന്ത്യൻ നാഷണൽ ലീഗ്

   ഒരു ലക്ഷ്യത്തിനായി ഇത്ര നാൾ കാത്തു നിന്ന മറ്റൊരു പ്രസ്ഥാനം ഉണ്ടാവാനിടയില്ല. കാൽ നൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഐ എൻ എൽ, എൽ ഡിഫിലാകുന്നത്. ബാബ്‌റി മസ്ജിദ് തകർത്തതിനു ശേഷം മുസ്ലിം ലീഗിൽ ഉണ്ടായ പൊട്ടിത്തെറിയാണ് 1994ൽ പാർട്ടി രൂപപ്പെടാൻ ഇടയായത്. അതേ വർഷം ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ ലീഗിന്റെ കുത്തക തകർക്കാൻ ഇടതു മുന്നണിയെ സഹായിച്ചതടക്കം മുസ്ലീം സമുദായത്തിൽ മികച്ച സ്വാധീനമുണ്ടായിരുന്നു പാർട്ടിക്ക്. എന്നാൽ കാത്തിരിപ്പിന്റെ ദൂരം ഏറിയതോടെ നേതാക്കളുടെ കൊഴിഞ്ഞു പോക്കും ഏറി. 2006ൽ ഇടതു മുന്നണി പിന്തുണയോടെ കോഴിക്കോട് ജയിച്ച പി എം എ സലാം, നിലവിലെ കാസർകോട് നിന്നുള്ള മുസ്ലിം ലീഗ് MLA എൻ.എ. നെല്ലിക്കുന്ന് അടക്കമുള്ളവർ പാർട്ടി വിട്ട പ്രമുഖരാണ്. 2011ൽ മൂന്നു സീറ്റിൽ ഇടതു പിന്തുണയിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

   INL: എൽഡിഎഫിലേക്ക് കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം

   എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്

   മലബാർ മേഖലയിൽ മുസ്ളീം ലീഗിന് ശക്തമായ ബദൽ സൃഷ്ടിക്കുക എന്നതാണ് പ്രധാനം. സംഘ പരിവാറിന് എതിരായി മുസ്ലീം സമുദായത്തിൽ ഉണ്ടാകുന്ന വികാരവും രാഷ്ട്രീയ മാറ്റവും ഇടതു മുന്നണിക്കൊപ്പമാക്കുക.

   സാന്നിധ്യം, സ്വാധീനം

   ലീഗ് വിരുദ്ധ രാഷ്ട്രീയമായതിനാൽ അവരുടെ മേഖലകളിൽ തന്നെയാണ് ഐ എൻ എൽ സാന്നിധ്യം. സ്ഥാപക നേതാവായ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകൻ ഉൾപ്പടെയുള്ളവർ പാർട്ടി വിട്ടതിനാൽ പഴയ ശക്തി ഉണ്ടെന്നു പറയാനാവില്ല. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, പൊന്നാനി ലോക് സഭാ മണ്ഡലങ്ങളിലെ പല നിയമസഭാ സീറ്റുകളിലും സ്വാധീനമുണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാം ഐ എൻ എൽ ഇടതിനൊപ്പമായിരുന്നു എന്നതും ഇക്കാലയളവിൽ എസ് ഡി പി ഐ പോലുള്ള പാർട്ടികൾ മുന്നേറ്റം നടത്തി എന്നതും യാഥാർഥ്യമാണ്.

   'വർഗീയകക്ഷികൾക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണി': വിപുലീകരണത്തിൽ വിഎസിന് അതൃപ്തി

   2. കേരള കോൺഗ്രസ് (ബി )

   ആർ. ബാലകൃഷ്ണപിള്ളയ്ക്ക് 36 വർഷത്തിനു ശേഷം സി.പി എമ്മിനൊപ്പം രണ്ടാമൂഴം. അദ്ദേഹം കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാനത്ത് സ്ഥാനം നഷ്‌ടമായ ആദ്യ എം എൽ എ ആയതിനു കാരണം യു ഡി എഫ് വിടാഞ്ഞതായിരുന്നു എന്നതും ശ്രദ്ധേയം. അടിയന്തിരാവസ്ഥയ്ക്കു ശേഷം 1977 മുതൽ 1982 വരെയുള്ള കാലത്ത് ബാലകൃഷ്ണപിള്ള ജനതാപാർട്ടിയും കേരള കോൺഗ്രസ് (പിള്ള)യുമായി സിപിഎമ്മിനൊപ്പമായിരുന്നു. 1980 ലെ ഇടതുമുന്നണി മന്ത്രിസഭയിൽ അംഗവുമായിരുന്നു.1982ൽ മാണി വിഭാഗത്തിൽ ലയിച്ച് കോൺഗ്രസിനൊപ്പം യു ഡി എഫിൽ നിന്ന പിള്ളയ്ക്ക് അതിന്റെ പേരിൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്ഥാനം നഷ്ടമായി. 2001ലെ ആന്റണി മന്ത്രിസഭയിൽ മാറ്റിനിർത്തപ്പെടുകയും പിന്നീട് ഉമ്മൻചാണ്ടി 2004 ൽ ഒഴിവാക്കുകയും ചെയ്തുവെങ്കിലും ഇണങ്ങിയും പിണങ്ങിയും കോൺഗ്രസിനൊപ്പം തന്നെയായായിരുന്നു. 2016 ൽ ഇടതു മുന്നണി പിന്തുണയോടെ മകൻ ഗണേഷ് കുമാർ എം എൽ എ ആവുകയും ചെയ്തു.

   മന്ത്രിയാകാനല്ല മുന്നണി പ്രവേശനമെന്ന് ബാലകൃഷ്ണപിള്ള

   എൽ ഡി എഫ് ലക്ഷ്യമിടുന്നത്

   എൻ എസ് എസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ പിള്ളയെ ഒപ്പം നിർത്തുന്നതു വഴി സമുദായവുമായുള്ള ബന്ധം മെച്ചപ്പെടുത്താം.

   സാന്നിധ്യം, സ്വാധീനം

   കൊല്ലം ജില്ലയിലെ മണ്ഡലങ്ങളിൽ, പ്രത്യേകിച്ച് പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം, പുനലൂർ, ചവറ ചാത്തന്നൂർ എന്നിവിടങ്ങളിൽ സ്വാധീനം. എന്നാൽ വിരുദ്ധമായ നിലപാട് എടുക്കുന്ന പിള്ളയെ എൻ എസ് എസ് എങ്ങനെ അനുകൂലിക്കും എന്നത് കാണേണ്ടി വരും.

   3. ജനാധിപത്യ കേരള കോൺഗ്രസ്

   2016 മാർച്ചിൽ രൂപീകരിച്ചു. പി ജെ ജോസഫിനൊപ്പം നിന്ന മാണി വിരുദ്ധരുടെ കൂട്ടായ്മ. കഴിഞ്ഞ തിരഞ്ഞെടുപ്പു മുതൽ ഇടതിനൊപ്പം. നാലിടത്തു മത്സരിച്ചു. ചങ്ങനാശേരിയിൽ മികച്ച പ്രകടനം. പൂഞ്ഞാറിൽ ദയനീയമായ മൂന്നാം സ്ഥാനം. മാണിയുമായി സി പി എം അടുത്തതോടെ പ്രസക്തി കുറഞ്ഞു. എന്നാൽ ലോക് സഭ തിരഞ്ഞെടുപ്പിനു മുമ്പായി മാണി വിഭാഗത്തിൽ പൊട്ടിത്തെറി ഉണ്ടാകാൻ സാധ്യതയുള്ളതാണ് ഇവരുടെ പ്രതീക്ഷ. അന്ന് പാർട്ടി വിടേണ്ട സാഹചര്യമുണ്ടാകുന്നവർക്ക് ജനാധിപത്യ കേരള കോൺഗ്രസിലേക്ക് മാറാൻ എൽ ഡി എഫ് എന്ന വിലാസം തുണയാകും.

   എൽ ഡി എഫ് ലക്ഷ്യമിടുന്നത്

   മാണി വിഭാഗത്തിലുണ്ടാകുന്ന പൊട്ടിത്തെറി ജനാധിപത്യ കേരള കോൺഗ്രസിന് നേട്ടമാകുമെങ്കിൽ, അതുവഴി അടുത്ത തെരഞ്ഞെടുപ്പിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ നേട്ടമുണ്ടാക്കാമെന്ന് കണക്കാക്കുന്നു. കൂടാതെ ക്രൈസ്തവ ജനവിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കാനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു

   സാന്നിധ്യം, സ്വാധീനം

   കേരള കോൺഗ്രസ് ശക്തമായ ഇടുക്കി, കോട്ടയം ജില്ലകളിലാണ് ജനാധിപത്യ കേരള കോൺഗ്രസിന് അൽപ്പമെങ്കിലും സ്വാധീനമുള്ളത്.

   4. ലോക് താന്ത്രിക് ജനതാ ദൾ

   ഏഴുമാസം മാത്രം പ്രായം. പക്ഷെ സാങ്കേതികമായി എൽ ജെ ഡിയിൽ ഇല്ലെങ്കിലും പാർട്ടി നേതാവായ വീരന്ദ്രകുമാർ (രാജ്യ സഭയിലേക്ക് സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ) ദീർഘകാലം ഇടതിനൊപ്പമായിരുന്നു. 10 വർഷത്തിനു ശേഷം വീണ്ടും എൽ ഡി എഫിലേക്ക് എന്നു പറയാം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനതാ ദൾ എസിലെ ഒരു വിഭാഗം 2009ൽ എൽ ഡി എഫിൽ നിന്നും പുറത്തുവന്ന് സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്‌ എന്ന പേരിൽ യു ഡി എഫിലെത്തി. പിന്നീട് ജനതാദളു (യു ) മായി ലയിച്ചു. എന്നാൽ ഒരു വിഭാഗം ദേശീയ നേതൃത്വം ബി ജെ പിക്ക് ഒപ്പമായപ്പോൾ പിളർന്നു മാറി. യു ഡി എഫ് അംഗമായി രാജ്യസഭയിലെത്തിയ വീരേന്ദ്രകുമാറിനു രാജിവെക്കേണ്ടിവന്നു. തുടർന്ന് ഇടതു മുന്നണി പിന്തുണ നൽകി സ്വതന്ത്രനായി വിജയിച്ചു.

   എൽ ഡി എഫ് ലക്ഷ്യമിടുന്നത്

   എൽ.ജെ.ഡിയുടെ സഹായത്തോടെ വടകര, കോഴിക്കോട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനാകുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു.

   സാന്നിധ്യം, സ്വാധീനം

   വയനാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ പ്രദേശങ്ങളിൽ.
   First published:
   )}