നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഹമ്മദ് ഫൈസൽ; ചങ്ങൻകുളങ്ങരയിലെ നിരപരാധി എങ്ങിനെ തീവ്രവാദിയായി?

  മുഹമ്മദ് ഫൈസൽ; ചങ്ങൻകുളങ്ങരയിലെ നിരപരാധി എങ്ങിനെ തീവ്രവാദിയായി?

  കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങര സ്വദശിയാണ് മുഹമ്മദ് ഫൈസൽ. സമീപ പ്രദേശമായ വവ്വാക്കാവ് സ്വദേശിയാണ് മുഹമ്മദ് ഫൈസൽ (29) എന്ന അബു മര്‍വാൻ അല്‍ഹിന്ദി. പേരുകളിലുള്‍പ്പെടെയുള്ള സാമ്യമാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

  Identity-feature image

  Identity-feature image

  • News18
  • Last Updated :
  • Share this:
   കൊല്ലം : ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി മുഹമ്മദ് ഫൈസൽ തീവ്രവാദിയായി മുദ്രകുത്തപ്പെട്ടത് പേരും ഖത്തറിലെ ജോലിയും മൂലം. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന കേസിൽ സമീപത്ത് തന്നെയുള്ള വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസൽ (29) എന്ന അബു മര്‍വാൻ അല്‍ഹിന്ദിയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പേരുമായുള്ള സാമ്യം തന്നെയാണ് സമീപ പ്രദേശക്കാരനായ മറ്റൊരു നിരപരാധിയെ തീവ്രവാദി എന്ന സംശയ നിഴലിലാക്കിയത്.

   Also Read-ഐഎസ് കേസില്‍ പ്രതിചേര്‍ത്ത ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

   പേര് മാത്രമല്ല ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് വിദ്യാഭ്യാസം, ഖത്തറിലെ ജോലി എല്ലാത്തിനും പുറമെ കൊല്ലം സ്വദേശികൾ അടുത്തടുത്ത് തന്നെയുള്ള പ്രദേശങ്ങളിൽ താമസം തുടങ്ങി ഇരുവരും തമ്മിൽ ഇനിയുമുണ്ടായിരുന്നു സാമ്യങ്ങൾ. ഇത് മൂലമുണ്ടായ ആശയക്കുഴപ്പമാണ് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ വീടു മാറി ചങ്ങൻകുളങ്ങരയിലെ മുഹമ്മദ് ഫൈസലിന്റെ വീട്ടിലെത്തിച്ചത്. ഭീകരസംഘടനയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ കണ്ണിയെ തിരക്കി പൊലീസ് ഫൈസലിന്റെ വാടകവീട്ടിൽ എത്തിയതോടെ കുടുംബം മുഴുവൻ സംശയ നിഴലിലാവുകയായിരുന്നു.

   Also Read: ഐഎസ് ബന്ധമാരോപിക്കുന്ന റിയാസ് കൊടുങ്ങല്ലൂരിലും എത്തിയതായി വെളിപ്പെടുത്തൽ

   ചങ്ങൻകുളങ്ങര സ്വദേശി മുഹമ്മദ് ഫൈസലിനെ എന്‍ഐഎ പ്രതി ചേർത്തുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും വാര്‍ത്ത പ്രചരിച്ചു. ഇതിനിടെ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഫൈസലിന്റെ കുടുംബം പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. ഇത് ആളുകളുടെ സംശയം ഇരട്ടിയാക്കുകയാണുണ്ടായത്. കുടുംബത്തെ വാടകവീട്ടിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി സമീപവാസികളെത്തി. എന്നാൽ പിന്നീട്  വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസൽ ആണ് യഥാർത്ഥ പ്രതിയെന്ന് പൊലീസ് തന്നെ സ്ഥിതീകരിച്ചതോടെ രംഗം ശാന്തമാവുകയായിരുന്നു.

   Published by:Asha Sulfiker
   First published:
   )}