നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO|ഓണസദ്യ വിഭവങ്ങൾ എന്തൊക്കെ? വിളമ്പുന്നത് എങ്ങനെ?

  INFO|ഓണസദ്യ വിഭവങ്ങൾ എന്തൊക്കെ? വിളമ്പുന്നത് എങ്ങനെ?

  Onasadya | ഓണസദ്യ വിഭവങ്ങളെ പരിചയപ്പെടുത്തുന്നു, ഒപ്പം ഓണസദ്യ വിളമ്പുന്നത് എങ്ങനെയെന്നും നോക്കാം...

  • Share this:
   ഓണസദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. പുതിയ തലമുറയിൽപ്പെട്ടവരിൽ ഓണസദ്യയിൽ എന്തൊക്കെ വിഭവങ്ങളുണ്ടെന്നോ എങ്ങനെ വിളമ്പണമെന്നോ അറിയാത്തവരാണ് കൂടുതൽപ്പേരും. അവർക്കായി ഓണസദ്യ വിഭവങ്ങളെ പരിചയപ്പെടുത്തുന്നു, ഒപ്പം ഓണസദ്യ വിളമ്പുന്നത് എങ്ങനെയെന്നും നോക്കാം...

   ഓണസദ്യക്കുള്ള വിഭവങ്ങളുടെ ലിസ്റ്റ്

   1) ചിപ്‌സ്
   2) ഉപ്പേരി (ശര്‍ക്കര വരട്ടി)
   3) പഴം
   4) പപ്പടം
   5) ഉപ്പ്
   6) ഇഞ്ചി
   7) നാരങ്ങ
   8) മാങ്ങ
   9) വെള്ള കിച്ചടി
   10) ഓലന്‍
   11) ചുവന്ന കിച്ചടി
   12) മധുരക്കറി
   13) തീയല്‍
   14) കാളന്‍
   15) വിഴുക്കു പുരട്ടി (മെഴുക്ക്പുരട്ടി എന്നും പറയും)
   16) തോരന്‍
   17) അവീല്‍
   18) കൂട്ടുകറി
   19) ചോറ്
   20) പരിപ്പ്
   21) നെയ്യ്
   22) സാമ്പാര്‍
   23) അടപ്രഥമന്‍
   24) ഗോതമ്പ് പായസം
   25) പുളിശ്ശേരി
   26) രസം
   27) മോര്

   സദ്യ വിളമ്പുന്ന രീതി

   Onasadya

   (അതിഥി ഇരിക്കുന്നതിന് മുന്നേ)
   സദ്യ കഴിക്കുന്ന ആളുടെ ഇടത് വശം തുമ്പ് വരത്തക്ക രീതിയില്‍ വാഴയില ഇടുക.
   ഇടത് വശത്ത് ഇലയുടെ മുകളിലായി കപ്പ് വെള്ളം വയ്ക്കുക.
   ഇലയുടെ ഇടത് വശത്ത് താഴെയായി ഒന്നു മുതൽ നാലു വരെയുള്ള വിഭവങ്ങൾ ക്രമത്തിൽ വിളമ്പുക.
   ഇലയുടെ മുകളില്‍ ഇടതുവശത്തു നിന്നും തുടങ്ങി 5 മുതല്‍ 16 വരെയുള്ള വിഭവങ്ങൾ നിരയായി വിളമ്പുക.
   ഇലയുടെ വലത് ഭാഗത്ത് അവിയലും അതിന് താഴെയായി കൂട്ടുകറിയും വിളമ്പുക.

   (അതിഥി ഇരുന്നതിന് ശേഷം)

   ഇലയുടെ നടുവിലായി ആവശ്യത്തിന് ചോറ് ഇടുക. ചോറിന് മുകളില്‍ പരിപ്പും നെയ്യും ഒഴിക്കുക. പുറകെ സാമ്പാര്‍ കൊണ്ടുപോയി ആവശ്യമുള്ളവര്‍ക്ക് ഒഴിച്ചു കൊടുക്കുക.

   ആദ്യമിട്ട ചോറ് കഴിച്ചുകഴിക്കുന്ന മുറയ്ക്ക് രണ്ടാമതും ചോറിട്ട് ഒപ്പം സാമ്പാര്‍ ഒഴിച്ച് കൊടുക്കുക.
   അതിന് ശേഷം അടപ്രഥമനും പുറകെ ഗോതമ്പ് പായസവും ഇലയില്‍ ഒഴിച്ചു കൊടുക്കുക.

   പായസം കഴിച്ചുകഴിയുമ്പോഴേക്കും മൂന്നാമതും ചോറ്(കുറച്ച് മാത്രം) വിളമ്പുക. പുറകെ പുളിശ്ശേരിയും തുടര്‍ന്ന് രസവും അവസാനം മോരും ഒഴിച്ചു കൊടുക്കുക.

   (കേരളത്തിൽ പല സ്ഥലങ്ങളിലും പല രീതിയിലാണ് ഓണസദ്യ വിളമ്പാറുള്ളത്. പൊതുവെ കണ്ടുവരുന്ന ഒരു രീതി മാത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്.)
   First published:
   )}