HOME » NEWS » Kerala » HOW KERALA DISAPPOINTED HER NOBEL PRIZE WINNER SAYS RV

കേരളത്തിലെ ചർച്ചകൾ നിരാശപ്പെടുത്തിയത് എങ്ങനെ? നൊബേൽ ജേതാവിന്റെ സാക്ഷ്യം

ഗീതാ ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ ഉപദേഷ്ടാവായിരിക്കുമ്പോൾ 2016ലായിരുന്നു എസ്തേർ ദുഫ്ലോയും ഭർത്താവ് അഭിജിത് ബാനർജിയും കേരളത്തിലെത്തിയത്

News18 Malayalam | news18
Updated: October 15, 2019, 1:25 PM IST
കേരളത്തിലെ ചർച്ചകൾ നിരാശപ്പെടുത്തിയത് എങ്ങനെ? നൊബേൽ ജേതാവിന്റെ സാക്ഷ്യം
അഭിജിത് ബാനര്‍ജിയും എസ്തർ ദുഫ്ലോയും
  • News18
  • Last Updated: October 15, 2019, 1:25 PM IST
  • Share this:
നൊബേൽ സമ്മാന ജേതാക്കളായ അഭിജിത് ബാനർജിയും ഭാര്യ എസ്തേര്‍ ദുഫ്ലോയും കേരളത്തിലെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിലും പങ്കാളികളായിരുന്നു. എന്നാൽ അവരുടെ പദ്ധതികളൊന്നും കേരളത്തിൽ നടപ്പായില്ല. 2017 ജനുവരി 23ന് പ്രസിദ്ധീകരിച്ച 'ഇക്കണോമിക്സ് ആസ് പ്ലംബർ' എന്ന തന്റെ പ്രബന്ധത്തിലാണ് എസ്തർ ദുഫ്ലോ കേരളം നിരാശപ്പെടുത്തിയ കഥ വിവരിക്കുന്നത്. തിരുവനന്തപുരത്ത് ഇവർ പങ്കെടുത്ത ആരോഗ്യമേഖലയിലെ നവീകരണത്തെപ്പറ്റി ചർച്ച വഴിതെറ്റിയതിനെ കുറിച്ചാണ് അവർ പ്രതിപാദിക്കുന്നത്.

ഐഎംഎഫിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ ഉപദേഷ്ടാവായിരിക്കുമ്പോൾ 2016ലായിരുന്നു സംഭവം. ഗീതാഗോപിനാഥിനൊപ്പമാണ് അഭിജിത് ബാനര്‍ജിയും എസ്തേർ ദുഫ്ലോയും കേരളത്തിലെത്തിയത്. ഇരുവരുടെയും പഠനരീതികൾ കേരളത്തിലെ ആരോഗ്യമേഖലയിലും നടത്താൻ മുൻകൈയെടുത്തത് അന്നത്തെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദനായിരുന്നു. വയോജനങ്ങളുടെ എണ്ണം വർധിച്ചതും ജീവിതശൈലീരോഗങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികളെ മറികടക്കാനുള്ള പദ്ധതിയെ സംബന്ധിച്ചായിരുന്നു ചർച്ച. വികസന പദ്ധതിയുടെ ഗുണഭോക്താക്കളെയും അല്ലാത്തവരെയും താരതമ്യപ്പെടുത്തി പദ്ധതിപ്രയോജനം വിലയിരുത്തുന്നതായിരുന്നു രീതി. ആരോഗ്യവകുപ്പിന്റെ ആർദ്രം പദ്ധതിയിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിട്ടത്.

Also Read- ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്

ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് തങ്ങളെ കേരളത്തിലേക്ക് ക്ഷണിച്ചതെന്ന് എസ്തേർ ദുഫ്ലോ കുറിപ്പിൽ പറയുന്നു. 'ചർച്ച നിർണായക വിഷയങ്ങളിലേക്ക് നീങ്ങിയപ്പോഴേക്കും ഡോക്ടർമാരുടെ സമരത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി സെക്രട്ടറിയെ വിളിച്ചുകൊണ്ടുപോയി. ഞങ്ങളെ ഒരു വിരമിച്ച പ്രൊഫസറെയും ഡോക്ടറെയും ഏൽപിച്ചാണ് അദ്ദേഹം പോയത്. അവരായിരുന്നു നയത്തിന്റെ വിശദാംശങ്ങൾക്ക് രൂപം നൽകേണ്ടിയിരുന്നത്. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി ഞങ്ങൾ ഏതാനും ചോദ്യങ്ങൾ മുന്നോട്ടുവച്ചു. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, ഈ  ചോദ്യങ്ങൾക്കൊന്നും അവർക്ക് ഉത്തരമില്ലെന്ന് മാത്രമല്ല, ഇതിനോട് അവർ താൽപര്യംപോലും കാണിച്ചില്ല'- ദുഫ്ലോ കുറിക്കുന്നു.

ഡോക്ടർമാരെയും തദ്ദേശസ്ഥാപനങ്ങളെയും കൂടുതലൊന്നും ചെയ്യാൻ നിർബന്ധിക്കാനാകിലെന്ന മറുപടിയാണ് 'വിദഗ്ധർ' ആവർത്തിച്ചത്. തങ്ങളുടെ ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള താൽപര്യവും അവർ കാണിച്ചില്ല. നയത്തിന്റെ വിശദാംശങ്ങൾ അറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റൊരു യോഗം കഴിഞ്ഞ് മൂന്നുമണിക്കൂറിന് ശേഷം തിരികെയെത്തുമ്പോൾ അവർ ഒരു പ്രോജക്ടർ തയാറാക്കിയിരുന്നു. കാര്യങ്ങൾ ഗൗരവകരമായി പുരോഗമിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അവിടെ നടന്ന പ്രസന്റേഷൻ ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ളതായിരുന്നു. ഈ സംഭവത്തോടെ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നത് പൊതുവെ ഒഴിവാക്കണമെന്ന് തനിക്ക് തോന്നിയെന്നും ദുഫ്ലോ എഴുതുന്നു.

സാമൂഹിക വികസനത്തിൽ കേരളം ഇന്ത്യയിലെ തന്നെ മികച്ച സംസ്ഥാനമാണെന്ന് ദുഫ്ലോ സാക്ഷ്യപ്പെടുത്തുന്നു. വിക സിത രാജ്യങ്ങളിലുള്ള ആരോഗ്യ പ്രശ്നങ്ങളായ ഉയർ‌ന്ന രക്ത സമ്മർദം, പൊണ്ണത്തടി, പ്രമേഹം എന്നിവയാണ് കേരളവും നേരിടുന്നതെന്നും അവർ പറയുന്നു.

First published: October 15, 2019, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories