നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ ടീമില്‍ എത്ര സ്ത്രീകളുണ്ട്?': ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

  'മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ ടീമില്‍ എത്ര സ്ത്രീകളുണ്ട്?': ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

  മാർക്കറ്റിങ് താൽപര്യങ്ങൾ അതിജീവിച്ച് പാർശ്വവൽക്കരിക്കപ്പട്ടവരുടെ വാർത്തകൾ നൽകാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും വീണ ജോർജ് പറഞ്ഞു.

  veena-george

  veena-george

  • Share this:
  തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീഡിയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുൻ മാധ്യമപ്രവർത്തക കൂടിയായ ആരോഗ്യമന്ത്രിയുടെ വിമർശനം. മാധ്യമ സ്ഥാപനങ്ങളിൽ എത്രയിടത്ത് എഡിറ്റോറിയൽ ടീമിൽ സ്ത്രീകളുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ചോദിച്ചു. വളരെക്കുറവാണ് എഡിറ്റോറിയൽ ടീമിലെത്തുന്ന സ്ത്രീകളുടെ എണ്ണമെന്നും വീണ ജോർജ് പറഞ്ഞു. മാർക്കറ്റിങ് താൽപര്യങ്ങൾ അതിജീവിച്ച് പാർശ്വവൽക്കരിക്കപ്പട്ടവരുടെ വാർത്തകൾ നൽകാൻ മാധ്യമങ്ങൾ തയ്യാറാകണം. മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനം മാർക്കറ്റിംഗ് ടീമിന്റെ സമ്മർദ്ദത്തെ തുടർന്ന് ആദിവാസി മേഖലയിലെ സ്ത്രീകളുടെ പ്രശ്നം പറയുന്ന പ്രോഗ്രാം നിർത്തേണ്ടി വന്നകാര്യവും വീണ ജോർജ് പറഞ്ഞു.

  ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ട്. മാധ്യമങ്ങളുടെ ഭാഷ വളരെ പ്രധാനമാണ്. മാധ്യമങ്ങളുടെ വലിയ ഇടപെടല്‍ സമൂഹത്തിലുണ്ടാകണം. മാര്‍ക്കറ്റിന്റെ സമ്മര്‍ദം അതിജീവിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

  Read also: Omicron| ഒമിക്രോൺ ജാഗ്രത; കേരളത്തിലേക്കും പുറത്തേക്കും വിമാന യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  സ്ത്രീധന പീഡനവും മരണവും ഇപ്പോഴും ഉണ്ടാകാതിരിക്കാൻ പൊതുസമൂഹം ഇടപെടണം. പൊതുസമൂഹത്തിന് ഇതിൽ നിർണായക പങ്കുണ്ട്. മാധ്യമങ്ങളും ഇതിൽ ഇടപെടൽ വേണം. വകുപ്പിൻ്റെ പ്രവർത്തനത്തിൽ മാധ്യമങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തണം. തിരുത്തൽ പ്രക്രിയ ആവശ്യമുള്ളിടത്ത് നടത്തണമെന്നും വീണ ജോർജ് പറഞ്ഞു.
  സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യം. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ഈ 5 വര്‍ഷം കൊണ്ട് ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് പൊതു സമൂഹത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

  Read also: Veena George | 'കൈക്കൂലിക്കാരനാക്കി പുറത്താക്കാൻ ശ്രമം'; ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന് അട്ടപ്പാടി നോഡൽ ഓഫീസർ

  ഇന്ത്യന്‍ ഭരണഘടന ലിംഗസമത്വം ഉറപ്പ് നല്‍കുന്നു. സ്ത്രീധന പീഡന മരണങ്ങള്‍ ഒഴിവാക്കാന്‍ സമൂഹത്തിന് നിര്‍ണായക പങ്കുണ്ട്. ഒരു സംഭവം ഉണ്ടാകുമ്പോള്‍ മാത്രമാണ് ആ വിഷയം ചര്‍ച്ചയാകുന്നത്. പലപ്പോഴും യഥാര്‍ത്ഥ വിഷയം പാര്‍ശ്വവത്ക്കരിച്ച് മറ്റ് വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുന്നത്.

  Read also: Omicron | ഒമിക്രോണ്‍ ഭീഷണി; ബൂസ്റ്റര്‍ ഡോസുകള്‍ അടിയന്തരമായി നല്‍കണമെന്ന് IMA

  വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, മുന്‍ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സെക്രട്ടറി രാജേഷ് രാജേന്ദ്രന്‍, കെ.യു.ഡബ്ല്യു.ജെ. ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ പങ്കെടുത്തു.
  Published by:Sarath Mohanan
  First published: