• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരളത്തിൽ മതിൽ തീർക്കാൻ എത്ര സ്ത്രീകൾ വേണം?

News18 Malayalam
Updated: December 6, 2018, 9:11 AM IST
കേരളത്തിൽ മതിൽ തീർക്കാൻ എത്ര സ്ത്രീകൾ വേണം?
News18 Malayalam
Updated: December 6, 2018, 9:11 AM IST
തിരുവനന്തപുരം നവോഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ സംഘടനകളുടെ സഹകരണത്തോടെ ജനുവരി ഒന്നിന് വനിതാമതിൽ തീർക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. കാസർകോട് നഗരം മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെ നീളുന്ന വനിതാ മതിലിന് 620 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. തോളോട് തോൾ ചേർന്ന് നിൽക്കാൻ ഒരാൾക്ക് ശരാശരി ഒന്നരയടി മുതൽ രണ്ടടി വരെ സ്ഥലം വേണ്ടിവരുമെന്ന് കണക്കാക്കിയാൽ ഏകദേശം 13,57,000ത്തോളം പേരെ അണിനിരത്തേണ്ടിവരും. എന്നാൽ വനിതാ മതിലിനെതിരെ പ്രതിപക്ഷവും ചില സംഘടനകളും എതിർപ്പുമായി രംഗത്തെത്തിയതോടെ ഇരട്ടിയോളം പേരെ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംഘാടകർ നടത്തുന്നത്. ഏകദേശം 30 ലക്ഷത്തോളം സ്ത്രീകളെ അണിനിരത്തുമെന്നാണ് സംഘാടകർ പറയുന്നത്.

വനിതാ മതിൽ റൂട്ട് ഇങ്ങനെ

കാസർകോട് നഗരത്തിൽ തുടങ്ങുന്ന വനിതാ മതിൽ കാലിക്കടവ്-കണ്ണൂർ-മാഹി-രാമനാട്ടുകര വഴി മലപ്പുറം-പെരിന്തൽമണ്ണ-പട്ടാമ്പി-ചെറുതുരുത്തി-കറുകുറ്റി-അങ്കമാലി-ആലുവ-വൈറ്റില-ആലപ്പുഴ-കൊല്ലം വഴി തിരുവനന്തപുരത്ത് അവസാനിക്കും. തിരുവനന്തപുരത്തെ വെള്ളയമ്പലത്തായിരിക്കും വനിതാ മതിലിന്‍റെ തെക്കേയറ്റം. കിഴക്കൻ ജില്ലകളിലുള്ളവർ മറ്റ് ജില്ലകളിൽ അണിനിരക്കും. വയനാട് ഉള്ളവർ കോഴിക്കോട്ടും ഇടുക്കിക്കാർ ആലുവയിലും കോട്ടത്തും പത്തനംതിട്ടയിലുമുള്ളവർ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലായി വനിതാമതിലിൽ അണിചേരും. പാലക്കാട്ടുകാർ പെരിന്തൽമണ്ണ-പട്ടാമ്പി-ചെറുതുരുത്തി പാതയിലും കോട്ടയം, പത്തനംതിട്ട ജില്ലക്കാർ അരൂർ-ഓച്ചിറ റൂട്ടിലുമാണ് മതിലിൽ അണിചേരുക.

വനിതാ മതിൽ ഏറ്റെടുത്ത് സർക്കാർ

മതിൽ തീർക്കുന്നതിന് മുമ്പ് റിഹേഴ്സൽ

പരിപാടിക്കായി മൂന്നു മണിയോടെ നിശ്ചയിച്ച സ്ഥലങ്ങളിൽ സ്ത്രീകളെത്തും. 3.45ന് പരിപാടിയുടെ റിഹേഴ്സൽ ഉണ്ടാകും. നാലുമണിയോടെയാണ് വനിതാ മതിൽ ഉയരുന്നത്. പ്രധാനകേന്ദ്രങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വനിതാ മതിൽ ഉയരുന്നതിനൊപ്പം പ്രതിജ്ഞയും ഉണ്ടാകും. ഇതിനോട് അനുബന്ധിച്ച് യോഗവും ഉണ്ടാകും. സാംസ്ക്കാരികപ്രവർത്തകരും മന്ത്രിമാരും യോഗങ്ങളിൽ സംബന്ധിക്കും.

Loading...

മതിൽ പണിയാൻ സർക്കാർ

വനിതാ മതില്‍ സംഘാടനം പൂര്‍ണമായി ഏറ്റെടുക്കാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനും പ്രചരണത്തിന് പിആര്‍ഡിയെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മതിലിന്റെ വിജയത്തിന് സ്ത്രീകളെ ഉള്‍പ്പെടുത്തി 21 അംഗ സെക്രട്ടേറിയറ്റും രൂപീകരിച്ചു.

വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിടുന്നതിനെ പ്രതിപക്ഷം വലിയതോതില്‍ വിമര്‍ശിക്കുന്നതിനിടെയാണ് സംഘാടനം പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ മന്ത്രിസഭയുടെ തീരുമാനം.

വനിതാ മതിലിന്‍റെ തീയതി മാറുമോ?

വനിതാ മതിൽ തീയതി മാറ്റുമോയെന്ന് ഇന്നറിയും. ഇക്കാര്യം ഇന്നുചേരുന്ന സംഘാടക സമിതി ചർച്ച ചെയ്യും. തീയതി മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ശിവഗിരി തീര്‍ഥാടനത്തെ ബാധിക്കാത്ത തരത്തില്‍ നടത്താനാണ് ആലോചന.

വനിതാ മതിലിന്റെ ഭാഗമാകാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ന്യൂസ് 18 നോടു പറഞ്ഞിരുന്നു. വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് എസ്എന്‍ഡിപിയുടെ കടമയും ബാധ്യതയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിലിന്റെ ലോഗോ പ്രകാശനം ഇന്നു നടക്കും.
First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...