• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല കയറിയ യുവതികൾ എത്ര? കണക്ക് കോടതിയിൽ നൽകാതെ സർക്കാർ

ശബരിമല കയറിയ യുവതികൾ എത്ര? കണക്ക് കോടതിയിൽ നൽകാതെ സർക്കാർ

ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ കണക്ക് സുപ്രീംകോടതിയിൽ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി

sabarimala

sabarimala

  • Last Updated :
  • Share this:
    തിരുവനന്തപുരം: കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ കണക്ക് സുപ്രീംകോടതിയിൽ നൽകിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. നിയമസഭയിൽ കെ സി ജോസഫിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊലീസും സംസ്ഥാന സർക്കാരും അയ്യപ്പ ദർശനം നടത്തിയ യുവതികളുടെ വ്യത്യസ്ത കണക്ക് പറഞ്ഞിരുന്നുവെങ്കിലും സുപ്രീംകോടതിയിൽ ശബരിമല കേസ് വന്നപ്പോൾ പട്ടിക നൽകിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

    യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ അന്തിമവിധി വരാനിരിക്കെയാണ് സർക്കാരിന്റെ മറുപടി പുറത്തുവന്നത്. എന്നാൽ വിധി നടപ്പാക്കിയെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ദർശനം നടത്തിയ യുവതികളുടെ പട്ടിക പൊലീസ് തയാറാക്കിയിരുന്നു. 51 പേർ സന്നിധാനത്ത് എത്തിയെന്ന കണക്കാണ് പൊലീസ് തയാറാക്കിയത്. കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ വിധി നടപ്പാക്കിയെന്ന് പട്ടിക കാണിച്ച് ബോധ്യപ്പെടുത്താനുള്ള ഈ ശ്രമം പാളിപ്പോയി. ശബരിമല ദർശനത്തിന് രജിസ്റ്റർ ചെയ്തവരുടെ ആധാർ പ്രകാരം തയാറാക്കിയ ഈ പട്ടികയിൽ പുരുഷന്മാരും 50 വയസുകഴിഞ്ഞ സ്ത്രീകളും കടന്നുകൂടിയതോടെ പൊലീസ് വെട്ടിലായി. തുടർന്ന് പട്ടിക വീണ്ടും പരിശോധിച്ചപ്പോൾ എണ്ണം 17 ആയി ചുരുങ്ങി.

    ഒട്ടേറെ യുവതികൾ സന്നിധാനത്ത് കയറിയിട്ടുണ്ടാകാമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യം പറഞ്ഞത്. പക്ഷേ നിയമസഭയിൽ അദ്ദേഹം നൽകിയ മറുപടിയിൽ ഇത് രണ്ടുപേർ മാത്രമായി. വനിതാമതിൽ സംഘടിപ്പിച്ചതിന് പിറ്റേന്ന് പൊലീസ് സംരക്ഷണത്തിലെത്തിയ ബിന്ദുവും കനകദുർഗയുമാണ് സർക്കാരിന്റെ ഔദ്യോഗിക പട്ടിയകിയിലുള്ളത്. എന്നാൽ ആ കണക്കും സുപ്രീംകോടതിയിൽ എത്തിയില്ല. ശ്രീലങ്കൻ യുവതിയും ചാത്തന്നൂർ സ്വദേശിനിയും ദർശനം നടത്തിയെന്ന് ക്യാമറാ ദൃശ്യങ്ങളിലൂടെ അവകാശപ്പെട്ടപ്പോഴും ദേവസ്വം ബോർഡിന്റെ പക്കലും മലകയറിയ യുവതികളായി ബിന്ദുവും കനകദുർഗയും മാത്രമേയുള്ളൂ.

    First published: