• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ പി ശശികലയ്ക്ക് എത്ര വയസായി ?

കെ പി ശശികലയ്ക്ക് എത്ര വയസായി ?

  • Share this:
    തിരുവനന്തപുരം: അർദ്ധരാത്രി ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് പോയതിനായിരുന്നു ഹിന്ദു ഐക്യവേദി അധ്യക്ഷയും ശബരിമല കർമ്മസമിതി വർക്കിങ് ചെയർപേഴ്സണുമായ കെപി ശശികലയെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത്. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. അപ്രതീക്ഷിതമായി എത്തിയ ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചു.

    എന്നാൽ, സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം ശശികലയെ അറസ്റ്റ ചെയ്തതോ ശനിയാഴ്ചത്തെ ഹർത്താലോ ആയിരുന്നില്ല. കെ പി ശശികലയുടെ പ്രായമായിരുന്നു. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനപ്രായം 10 വയസിനു താഴെയും 50 വയസിന് മേലോട്ടുമാണ്. എന്നാൽ, 50 വയസ് തികയുന്നതിനു മുമ്പ് ശബരിമലയിൽ പോകാനെത്തിയ ശശികല കടുത്ത ആചാരലംഘനം നടത്തിയെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണം. 1968ലാണ് ശശികല ജനിച്ചതെന്നും അവർ മല കയറിയപ്പോൾ എന്താണ് വിശ്വാസികൾ പ്രായം പരിശോധിക്കാത്തതെന്നും ആയിരുന്നു വിമർശകരുടെ ചോദ്യം.









     

    എന്നാൽ, വിമർശകരുടെ വായടച്ച് കെ പി ശശികല തന്നെ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ശശികല തന്‍റെ പ്രായം വ്യക്തമാക്കിയത്. "എന്നെ പ്രസവിച്ച എന്‍റെ അമ്മ പറയുന്നു ഞാൻ ജനിച്ചത് 1963 മെയ് 23നാണെന്ന്. പക്ഷേ, സഖാക്കൾ എന്നെ പ്രസവിച്ചത് 1968ൽ മാത്രം". ഇതായിരുന്നു ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം, ശശികലയുടെ പ്രായം വ്യക്തമാക്കുന്നതിന് അവരുടെ പാൻ കാർഡ് കോപ്പിയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.



    പാലക്കാട് ജില്ലയിലെ വല്ലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന കെ പി ശശികല സെപ്തംബർ 30 നായിരുന്നു ജോലിയിൽ നിന്ന് വിരമിച്ചത്. മെയ് മാസത്തിൽ ആയിരുന്നു ഇവർ വിരമിക്കേണ്ടിയിരുന്നത്. എന്നാൽ, വി ആർ എസ് എടുക്കുകയായിരുന്നു. അങ്ങനെ 38 വർഷക്കാലം നീണ്ട അധ്യാപന ജീവിതത്തിലെ അവസാന നാൾ സെപ്തംബർ 28നായിരുന്നു. അതായത് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീംകോടതി വിധി വന്ന അന്നു തന്നെ.
    First published: