HOME /NEWS /Kerala / റാസിഖിന്റെ മൊഴിയും രേഖാചിത്രവും ബാഗും നിര്‍ണായകമായി; ട്രെയിന്‍ തീവെപ്പ് കേസിൽ ഷാരൂഖ് സൈഫിലേക്ക് എത്തിയതിങ്ങനെ

റാസിഖിന്റെ മൊഴിയും രേഖാചിത്രവും ബാഗും നിര്‍ണായകമായി; ട്രെയിന്‍ തീവെപ്പ് കേസിൽ ഷാരൂഖ് സൈഫിലേക്ക് എത്തിയതിങ്ങനെ

മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്

മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്

മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    കേരളത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയെ മഹരാഷ്ട്രയില്‍ നിന്ന് പിടികൂടി. തുടക്കം മുതല്‍ അടിമുടി ദുരൂഹത നിറഞ്ഞ സംഭവത്തില്‍ പ്രതിയെ കണ്ടെത്തുന്നതിനായി സാധ്യമാകുന്ന എല്ലാ മാര്‍ഗങ്ങളും അന്വേഷണ സംഘം സ്വീകരിച്ചിരുന്നു.ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്.

    • സംഭവ സമയം ട്രെയിനില്‍ ഉണ്ടായിരുന്ന ദൃക്സാക്ഷികളുടെ മൊഴിയില്‍ നിന്ന് പ്രതിയുടെ രേഖാചിത്രം തയാറാക്കിയതോടെ അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ട് പോയി.
    • ‘കാഴ്ചയില്‍ ഹിന്ദിക്കാരനെ പോലെ തോന്നിയെന്നും അയാള്‍‌ അസ്വസ്ഥനായിരുന്നു’ എന്ന ദൃക്സാക്ഷി റാസിഖിന്‍റെ മൊഴിയാണ് പ്രതിയെ തേടിയുള്ള അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സൂചന നല്‍കിയത്.
    • സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പ്രതിയുടെ ബാഗിലുണ്ടായിരുന്ന മൊബൈല്‍ ഫോണും നോട്ടുബുക്കും ‘ഷാറൂഖ് സെയ്ഫി കാർപെന്റർ’ എന്ന പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് നല്‍കി.
    • ആക്രമണത്തില്‍ പരിക്കേറ്റ പ്രതി ചികിത്സക്കായി എത്തിയെന്ന് വിവരം ലഭിച്ചെങ്കിലും പോലീസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.
    • ഡയറിയില്‍ നിന്ന് ലഭിച്ച പേരിന്‍റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി ഉത്തര്‍പ്രദേശിലുണ്ടെന്ന് സൂചന ലഭിച്ചു
    • ബാഗില്‍ നിന്ന് ലഭിച്ച സിം ഇല്ലാത്ത ഫോണിന്‍റെ IEME നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ഡല്‍ഹി ഷഹീന്‍ ബാഗ് ബന്ധം കണ്ടെത്തി.
    • പ്രതിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തതതില്‍ നിന്ന് മാര്‍ച്ച് 31 മുതല്‍ ഇയാളെ കാണാനില്ലെന്ന് വിവരം ലഭിച്ചു.
    • പിന്നാലെ ഇയാളെ രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മഹാരാഷ്ട്ര പോലീസ് പിടികൂടിയത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Fire in Train, Kozhikode, Train fire