നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സാധാരണക്കാർക്ക് ഇതൊന്നും ബാധകമല്ലേ? വി.ഐ.പി വരുമ്പോൾ റോഡ് നന്നാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി

  സാധാരണക്കാർക്ക് ഇതൊന്നും ബാധകമല്ലേ? വി.ഐ.പി വരുമ്പോൾ റോഡ് നന്നാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി

  ഡച്ച് രാജാവും രാജ്ഞിയും കൊച്ചി സന്ദർശിക്കുന്നതിന്‍റെ ഭാഗമായി റോഡിലെ കുഴിയടയ്ക്കൽ വളരെ പെട്ടെന്ന് പൂർത്തിയാക്കിയിരുന്നു. ഇക്കാര്യം നേരിട്ട് പരാമർശിക്കാതെയായിരുന്നു കോടതിയുടെ ഇടപെടൽ

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
   കൊച്ചി: വി.ഐ.പി വരുമ്പോൾ മാത്രം വളരെ പെട്ടെന്ന് റോഡുകൾ നന്നാകുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞു. വീട്ടിൽനിന്ന് ഇറങ്ങുന്നവർ ജീവനോടെ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളതെന്ന് കോടതി ചോദിച്ചു.

   വി.ഐ.പികൾ വരുമ്പോൾ റോഡ് നന്നാക്കുന്നത്, സാധാരണക്കാർക്ക് ബാധകമല്ലേയെന്നും കോടതി ചോദിച്ചു. ഡച്ച് രാജാവും രാജ്ഞിയും കൊച്ചി സന്ദർശിക്കുന്നതിന്‍റെ ഭാഗമായി റോഡിലെ കുഴിയടയ്ക്കൽ വളരെ പെട്ടെന്ന് പൂർത്തിയാക്കിയിരുന്നു. ഇക്കാര്യം നേരിട്ട് പരാമർശിക്കാതെയായിരുന്നു കോടതിയുടെ ഇടപെടൽ. വി.ഐ.പി സന്ദർശനങ്ങളിൽ റോഡ് നന്നാക്കാൻ ഫണ്ട് ഉണ്ടെന്നായിരുന്നു സർക്കാരിന്‍റെ അഭിഭാഷകൻ മറുപടി നൽകിയത്.

   കേരളത്തിൽ കെ-ഫോൺ വരുന്നു; എന്താണ് ഈ പദ്ധതി?

   എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജി 2008 മുതൽ ഹൈക്കോടതിയിൽ ഉണ്ട്. റോഡിലെ ഓരോ കുഴിയും അടയ്ക്കണം. ഇതിന് ആവശ്യമായ നടപടികൾ വേണം. അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച വരുത്തിയ എത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു. എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് തദ്ദേശസ്വയംഭരണവകുപ്പും പൊതുമരാമത്ത് വകുപ്പും കൊച്ചി കോർപറേഷനും ഇന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
   First published:
   )}