• HOME
  • »
  • NEWS
  • »
  • kerala
  • »
  • HOW THE IN CHARGE GENERAL SECRETARY INTERVENED IN THE REORGANIZATION DISCUSSION GROUPS AGAINST K C VENUGOPAL JS TV

'ചുമതല ഇല്ലാത്ത ജനറൽസെക്രട്ടറി എങ്ങനെ പുനഃസംഘടനാ ചർച്ചയിൽ ഇടപെട്ടു?' കെസി വേണുഗോപാലിന് എതിരെ ഗ്രൂപ്പുകൾ

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്വന്തം സംസ്ഥാനത്തെ ചര്‍ച്ചകളില്‍ ഇടപെടാറില്ല എന്നതാണ് പതിവ്. പക്ഷേ കെസി വേണുഗോപാല്‍ കേരളത്തിലെ പുനസംഘടന ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടു.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്വന്തം സംസ്ഥാനത്തെ ചര്‍ച്ചകളില്‍ ഇടപെടാറില്ല എന്നതാണ് പതിവ്. പക്ഷേ കെസി വേണുഗോപാല്‍ കേരളത്തിലെ പുനസംഘടന ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടു.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്വന്തം സംസ്ഥാനത്തെ ചര്‍ച്ചകളില്‍ ഇടപെടാറില്ല എന്നതാണ് പതിവ്. പക്ഷേ കെസി വേണുഗോപാല്‍ കേരളത്തിലെ പുനസംഘടന ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടു.

  • Share this:
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ശക്തിപ്പെടുന്ന ത്രയത്തിനെതിരെയാണ് ഗ്രൂപ്പുകളുടെ പോരാട്ടം. കെ സുധാകരനും വി ഡി സതീശനും കെ സി വേണുഗോപാലും ഉള്‍പ്പെട്ട ഈ ത്രയത്തില്‍, ഗ്രൂപ്പുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് കെസി വേണുഗോപാലിനെയാണ്. തലമുറ മാറ്റം എന്ന പേരില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ എല്ലാം കെ സി വേണുഗോപാല്‍ ആണെന്ന് ഇവര്‍ കരുതുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റിയതിനുപുറമേ ഇപ്പോള്‍ ഡിസിസി അധ്യക്ഷ നിയമനത്തിലും ഇത് വളരെ പ്രകടമായി. ഭൂരിഭാഗം ജില്ലകളിലും നിയമിക്കപ്പെട്ടത്, കെ സി വേണുഗോപാലിന്റെ നോമിനികളാണ്. എ ഐ ഗ്രൂപ്പ് നേതൃത്വങ്ങളെ പ്രകോപനം കൊള്ളിക്കുന്നതും പ്രധാനമായി ഇതുതന്നെയാണ്.

രാഹുല്‍ ഗാന്ധിക്ക് മേലുള്ള സ്വാധീനം സംസ്ഥാന രാഷ്ട്രീയത്തില്‍ ഉപയോഗപ്പെടുത്താന്‍ കെ സി വേണുഗോപാല്‍ ശ്രമിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെയുണ്ട്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്വന്തം സംസ്ഥാനത്തെ ചര്‍ച്ചകളില്‍ ഇടപെടാറില്ല എന്നതാണ് പതിവ്. പക്ഷേ കെസി വേണുഗോപാല്‍ കേരളത്തിലെ പുനസംഘടന ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടു. ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറും മുമ്പ് വിഡി സതീശനും കെ സുധാകരനും കെ സി വേണുഗോപാലും പ്രത്യേകം ചര്‍ച്ച നടത്തി. എഐസിസി സെക്രട്ടറി എന്ന നിലയിലാണ് വേണുഗോപാലിന് ഈ പരിഗണന നല്‍കിയതെങ്കില്‍ മറ്റൊരു എഐ സിസി സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിക്കും ഇതേ പരിഗണന നല്‍കാമായിരുന്നു എന്നാണ് എ ഗ്രൂപ്പിന്റെ വാദം. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചര്‍ച്ച നടത്തി എന്ന് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചത് വേണുഗോപാല്‍ ആണെന്നും ഗ്രൂപ്പുകള്‍ വാദിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുക ലക്ഷ്യമിട്ടു കെ സി വേണുഗോപാല്‍ ഗൂഢനീക്കം നടത്തുന്നു എന്നതാണ് ഗ്രൂപ്പുകളുടെ ആരോപണം .

ഡിസിസി അധ്യക്ഷന്‍ നിയമനത്തെ തുടര്‍ന്നുണ്ടായ
പോര്‍മുഖത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ഗ്രൂപ്പുകളുടെയും കെപിസിസി നേതൃത്വത്തിന്റെയും നീക്കം. പരമാവധി നേതാക്കളെ കൊണ്ട് പുനസംഘടനക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ഈ ഗ്രൂപ്പുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് . എന്നാല്‍ പല പ്രബല ഗ്രൂപ്പ് നേതാക്കളും എതിര്‍ചേരിയില്‍ ആഭിമുഖ്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട് . എ ഗ്രൂപ്പിലെ ശക്തമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി സിദ്ദിഖ്, പിടി തോമസ്, പാലോട് രവി എന്നിവരെല്ലാം മറുകണ്ടം ചാടി. ഐ ഗ്രൂപ്പിലെ രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ ശൂരനാട് രാജശേഖരന്‍ പുതിയ നേതൃത്വത്തോട് അടുത്തു. സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുമ്പോഴും കാര്യമായ സമവായ നീക്കങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
Published by:Jayashankar AV
First published:
)}