പി എസ് സി പരീക്ഷാ തട്ടിപ്പിലെ നിർണായക തെളിവ് ബംഗളൂരുവിൽ എത്തിയത് എങ്ങനെ?
സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ ജാർഖണ്ഡ് സ്വദേശിയെ ട്രാക്ക് ചെയ്ത് മൊബൈൽ ഫോൺ കണ്ടെടുത്തു.

കേരളാ പി.എസ്.സി
- News18
- Last Updated: November 23, 2019, 3:06 PM IST
തിരുവനന്തപുരം: പി എസ് സി പരീക്ഷാതട്ടിപ്പ് കേസിലെ
നിർണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. പരീക്ഷ പേപ്പർ ചോർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണാണ് അന്വേഷണ സംഘം ബംഗളൂരുവിൽ നിന്ന് കണ്ടെത്തിയത്. പരീക്ഷ തട്ടിപ്പ് നടത്തിയ ശേഷം പ്രതികൾ മൊബൈൽ ഫോൺ തിരുവനന്തപുരത്തെ ഒരു കടയിൽ വിൽക്കുകയായിരുന്നു. ഒരു ഇതര സംസ്ഥാന തൊഴിലാളി ഇത് വാങ്ങുകയും പിന്നീട് ജാർഖണ്ഡ് സ്വദേശിക്ക് നൽകുകയായിരുന്നു. നേരത്തെ മൊബൈൽ ഫോൺ നശിപ്പിച്ചു എന്നാണ് പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നത്. എന്നാൽ ആറാം പ്രതിയായ പ്രവീണിനെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് മൊബൈലിനെ സംബന്ധിച്ച നിർണായകവിവരം ക്രൈം ബ്രാഞ്ചിന് ലഭിക്കുന്നത്.
ഇതോടെ ക്രൈം ബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തി. സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ ജാർഖണ്ഡ് സ്വദേശിയെ ട്രാക്ക് ചെയ്ത് മൊബൈൽ ഫോൺ കണ്ടെടുത്തു. ഇതോടെ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം പുരോഗമിച്ചിരുന്ന കേസ് അന്വേഷണം പുതിയ ചുവടു വെയ്പ്പ് നടത്തുകയാണ്.
'ഫെവികോൾ ഒഴിക്കൂ, എന്നിട്ട് ആ കസേരയിൽ ഇരിക്കൂ'; ബി.ജെ.പിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ
മൊബൈൽ ഫോൺ ഉടൻ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും. ഏതായാലും, തുടരന്വേഷണത്തിന് ശേഷം മാത്രമേ കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പറയാൻ സാധിക്കൂവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
നിർണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. പരീക്ഷ പേപ്പർ ചോർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണാണ് അന്വേഷണ സംഘം ബംഗളൂരുവിൽ നിന്ന് കണ്ടെത്തിയത്. പരീക്ഷ തട്ടിപ്പ് നടത്തിയ ശേഷം പ്രതികൾ മൊബൈൽ ഫോൺ തിരുവനന്തപുരത്തെ ഒരു കടയിൽ വിൽക്കുകയായിരുന്നു.