‘Lok Sabha Election 2019’: വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ വിവരങ്ങളല്ല വിവിപാറ്റ് സ്ലിപ്പിൽ ഉള്ളതെങ്കിൽ എന്ത് ചെയ്യൂം?

Third Phase of Voting for Lok Sabha Elections 2019: വോട്ടർ തെറ്റായി പരാതിപ്പെട്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും. ആറുമാസം തടവും ആയിരം രൂപയുമാണ് ശിക്ഷ.

വോട്ടിംഗ് മെഷീൻ, വിവിപാറ്റ്

വോട്ടിംഗ് മെഷീൻ, വിവിപാറ്റ്

  • Share this:
    തെരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമാക്കാനായി ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക സംവിധാനമാണ് വി വി പാറ്റ്. വോട്ട് ഉദ്ദേശിച്ച സ്ഥാനാർത്ഥിയ്ക്കു തന്നെയാണ് കിട്ടിയതെന്ന് ഉറപ്പാക്കാൻ വി വി പാറ്റിലൂടെ സാധിക്കും. വോട്ടിങ് യന്ത്രങ്ങളുടെ വ്ശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്.

    വോട്ടിങ് യന്ത്രത്തിൽ ആഗ്രഹിക്കുന്ന സ്ഥാനാർഥിയുടെ പേരിനും ചിത്രത്തിനും ചിഹ്നത്തിനും നെരെയുള്ള നീല ബട്ടൺ അമർത്തുമ്പോൾ ബീപ് ശബ്ദമുയരും. സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും.

    ഇതോടെ ബാലറ്റ് യൂണിറ്റിന് സമീപം വച്ചിരിക്കുന്ന വി.വി. പാറ്റ് യന്ത്രത്തിലെ പ്രിന്ററിൽ വോട്ടിന്റെ വിവരങ്ങൾ പുറത്ത് വരും. വോട്ട് ചെയ്ത സ്ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അച്ചടിച്ച സ്ലിപ്പാണ് വരുന്നത്. ഈ സ്ലിപ്പ് ഏഴ് സെക്കൻഡ് നേരമേ കാണാനാകൂ. തുടർന്ന് സ്ലിപ്പ് പ്രിന്ററിന്റെ ഡ്രോപ് ബോക്സിൽ വീഴും. ഇതോടെ വോട്ടിങ് പൂർത്തിയാകും.

    വോട്ടിംഗ് യന്ത്രം തകരാറിലായെന്ന പരാതി ഗൗരവത്തിലെടുക്കണം; വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മന്‍ ചാണ്ടി


    വോട്ട് ചെയ്ത സ്ഥാനാർത്ഥിക്കല്ല വി വി പാറ്റ് സ്ലിപ്പിൽ വോട്ട് കണ്ടതെങ്കിൽ വോട്ടർക്ക് പ്രിസൈഡിംങ് ഓഫീസറിനെ അറിയിക്കാം. ഇത്തരം അവസരങ്ങളിൾ വോട്ടർക്ക് ടെസ്റ്റ് വോട്ട് ചെയ്യാം. ഇത് മറ്റു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും.

    അതേസമയം വോട്ടർ തെറ്റായി പരാതിപ്പെട്ടെന്ന് കണ്ടെത്തിയാൽ വോട്ടർക്കെതിരെ കർശന നടപടി ഉണ്ടാകും. ആറുമാസം തടവും ആയിരം രൂപയുമാണ് ശിക്ഷ. എന്നാൽ തെറ്റായ സ്ലിപ്പ് തന്നെയാണ് വരുന്നതെങ്കിൽ വോട്ടിംങ് നിർത്തിവയ്ക്കും.



     
    First published:
    )}