ഇന്റർഫേസ് /വാർത്ത /Kerala / രാജിവെച്ച കാപ്പനെ എങ്ങനെ പുറത്താക്കുമെന്ന് ടി.പി. പീതാംബരൻ; കാപ്പനോട് മൃദു സമീപനമെന്ന് വിമർശനം

രാജിവെച്ച കാപ്പനെ എങ്ങനെ പുറത്താക്കുമെന്ന് ടി.പി. പീതാംബരൻ; കാപ്പനോട് മൃദു സമീപനമെന്ന് വിമർശനം

ടി പി പീതാംബരൻ, എ കെ ശശീന്ദ്രൻ,

ടി പി പീതാംബരൻ, എ കെ ശശീന്ദ്രൻ,

മാണി സി കാപ്പൻ ഇല്ലാത്തത് പാലയായിൽ ക്ഷീണമുണ്ടാക്കിയേക്കാം. എന്നാൽ പാർട്ടിയെ ഇത് ബാധിക്കില്ല. ഏത് നേതാവ് പോയാലും ചെറിയ തോതിൽ ക്ഷീണമുണ്ടാകും. അത് അവിടെയും ഉണ്ടാകും.

  • Share this:

കൊച്ചി: എൻ സി പിയിൽ നിന്ന് രാജിവെച്ച മാണി സി കാപ്പനെ പാർട്ടിയിൽ നിന്ന് എങ്ങനെ പുറത്താക്കാൻ ആകും എന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ. കാപ്പൻ പാർട്ടിയിൽ നിന്ന് രാജിവെച്ചാണ് പുറത്തു പോകുന്നത്. ഇത് കാപ്പൻ്റെ വ്യക്തിപരമായ തീരുമാനവുമാണ്. രാജിവെച്ചയാളെ പുറത്താക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read- 'മോഹിച്ചത് പാലായെ മാത്രം'; പാലാക്കാർക്ക് മാണി സി കാപ്പന്റെ വികാര നിർഭരമായ കുറിപ്പ്

മാണി സി കാപ്പൻ ഇല്ലാത്തത് പാലയായിൽ ക്ഷീണമുണ്ടാക്കിയേക്കാം. എന്നാൽ പാർട്ടിയെ ഇത് ബാധിക്കില്ല.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഏത് നേതാവ് പോയാലും ചെറിയ തോതിൽ ക്ഷീണമുണ്ടാകും. അത് അവിടെയും ഉണ്ടാകും. കാപ്പൻ എംഎൽഎയും നേതാവും ആണ്. അതു കൊണ്ട് അയാൾ പോകുന്നത് ചെറിയ ക്ഷീണം ഉണ്ടാക്കുമെന്നും പീതാംബരൻ പറഞ്ഞു. 10 നേതാക്കൾ കാപ്പനൊപ്പം രാജിവെച്ചിട്ടുണ്ട്. ഇവരും കാപ്പൻ്റെ കൂടെ പോകുകയാണെന്നാണ് അറിയാൻ കഴിയുന്നത്. കാപ്പൻ ജയിച്ച സീറ്റ് തോൽപ്പിച്ച പാർട്ടിക്ക് കൊടുക്കുന്നു എന്നതിൽ വിഷമമുണ്ട്.

പാലായിൽ ഇടതു മുന്നണി ജയിക്കുമെന്നാണ് കരുതുന്നത്.

Also Read- പാലായിലെ പാലം വലിയും രാഷ്ട്രീയ വഞ്ചനയും; രാഷ്ട്രീയ നേതാക്കൾ മുന്നണിയുടെ വോട്ടർമാരോട് ചെയ്യുന്നത്

മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കാൻ പാർട്ടി ആവശ്യപ്പെടില്ല. പാർട്ടി മാറുന്നതിനനുസരിച്ച് പലരും പദവി രാജി വയ്ക്കാറില്ല. ജോസ് കെ മാണി മുന്നണി വിട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന എം പി സ്ഥാനം രാജി വച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. അപ്പോൾ മാണി സി കാപ്പനും രാജി വെയ്ക്കേണ്ടതില്ല. രാജി പാർട്ടി ആവശ്യപ്പെടുകയും ചെയ്യില്ല.

മുഖ്യമന്ത്രി കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. ആ രീതിയിൽ കാര്യങ്ങളെ കാണേണ്ടതില്ല .എൻ സി പി ഇടതു മുന്നണിയിൽ തുടരുന്നത് ആശയപരമായ അടിസ്ഥാനത്തിലാണ്. അത് തുടരുകയും ചെയ്യും. ഇടതു മുന്നണി രൂപീകരിക്കാൻ മുൻകൈ എടുത്ത പാർട്ടി കൂടിയാണ് എൻ സി പിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Also Read- 'കാപ്പന്റേത് ശുദ്ധ പോക്രിത്തരം; മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്ക്': എം.എം മണി

അതേസമയം പീതാംബരൻ മാസ്റ്ററുടെ കാപ്പനോടുള്ള മൃദു സമീപനത്തിനെതിരെ പാർട്ടിയിൽ നിന്നുതന്നെ വിമർശനമുയരുന്നുണ്ട്. മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രൻ വിഭാഗം ദേശീയ നേതൃത്വത്തിന് കത്തയക്കും. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച പാർട്ടിയെയും മുന്നണിയെയും ഒരുപോലെ തള്ളിപ്പറഞ്ഞ് മറുഭാഗത്ത് ചേക്കേറുന്ന ഒരാളോട്

ഇപ്പോഴും മൃദുസമീപനം തുടരുന്നത് എന്തിനാണെന്ന് ഇവർ ചോദിക്കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങൾ

സംസ്ഥാന പ്രസിഡന്റ് പ്രവർത്തകരെ ബോധ്യപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

First published:

Tags: A K Saseendran, Mani c kappan, Ncp