HOME » NEWS » Kerala » HOW TO GET OUT OF THE GOLD SMUGGLING CONTROVERSY CPM SECRETARIAT MEETING TODAY AA TV

Gold Smuggling Case | 'സ്വർണക്കടത്ത്' വിവാദത്തിൽ നിന്നും എങ്ങനെ തലയൂരും? സി.പി‌.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സ്വർണക്കടത്ത് കേസിൻ്റെ പശ്ചാത്തലവും സർക്കാരിൻ്റെ നിഗമനങ്ങളും യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും.

News18 Malayalam | news18-malayalam
Updated: July 17, 2020, 7:29 AM IST
Gold Smuggling Case | 'സ്വർണക്കടത്ത്' വിവാദത്തിൽ നിന്നും എങ്ങനെ തലയൂരും? സി.പി‌.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
cpm
  • Share this:
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിൽ നിന്ന് സർക്കാരിനും പാർട്ടിക്കും തലയൂരാനുള്ള വഴികളാലോചിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  യോഗം ഇന്ന് ചേരും. വിവാദങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചെന്ന ആശങ്ക നേതൃത്വത്തിലുണ്ട്.

സ്വർണക്കടത്ത് കേസിൻ്റെ പശ്ചാത്തലവും സർക്കാരിൻ്റെ നിഗമനങ്ങളും യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും. കഴിഞ്ഞ നാലര വര്‍ഷത്തിനിടെയുണ്ടാ വിവാദങ്ങൾ നിരവധിയാണ്. എന്നാൽ സർക്കാരിനേയും പാർട്ടിയേയും ഇതുപോലെ പിടിച്ചുലച്ച ഒന്നുണ്ടായിട്ടില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അതും തുടർ ഭരണമെന്ന സ്വപ്നവുമായുള്ള മുന്നേറ്റത്തിനിടെ. ശിവ ശങ്കറിനപ്പുറത്തേക്ക് സർക്കാരിനെ വിവാദം ബാധിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. എങ്കിലും പാർട്ടിയുടെ ആശങ്ക ഒഴിയുന്നില്ല.

TRENDING: കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല; പരാതിയുമായി ബന്ധുക്കൾ [NEWS]'നിയമസഭാ സ്പീക്കറെ നീക്കണം'; ചട്ടം 65 പ്രകാരം എം ഉമ്മര്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി [NEWS]എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു; സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി [NEWS]

വിവാദത്തെ കുറിച്ച് നേരത്തേ ഉന്നത നേതൃത്വത്തോട് നടത്തിയ വിശദീകരണം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലും ആവർത്തിക്കും. എങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം അഴിച്ചുപണികളും മുഖം മിനുക്കലുകളും വേണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. അതിൻ്റെ ഭാഗമായുള്ള ആലോചനകളും സെക്രട്ടേറിയറ്റിൽ നടക്കും.
Published by: Aneesh Anirudhan
First published: July 17, 2020, 7:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories