ശ്രീറാം മദ്യപിച്ചുവെന്ന് എങ്ങനെ മനസിലായി; പ്രോസിക്യൂഷനോട് കോടതി

മദ്യത്തിന്റെ മണം എന്നാൽ മദ്യപിച്ചതാകുമോയെന്ന് കോടതി ചോദിച്ചു.

news18
Updated: August 6, 2019, 3:16 PM IST
ശ്രീറാം മദ്യപിച്ചുവെന്ന് എങ്ങനെ മനസിലായി; പ്രോസിക്യൂഷനോട് കോടതി
ശ്രീറാം വെങ്കിട്ടരാമൻ
  • News18
  • Last Updated: August 6, 2019, 3:16 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചതിന് പ്രോസിക്യൂഷനോട് തെളിവ് ചോദിച്ച് കോടതി. ശ്രീറാം മദ്യപിച്ചുവെന്ന് എങ്ങനെ മനസിലായെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

'ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് സംശയം'; ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിൻ ടെസ്റ്റിന് വിധേയമാക്കണമെന്ന് വാദിഭാഗം

തെളിവ് ശേഖരിക്കുന്നതിന് ശ്രീറാമിനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീറാം ചികിത്സയിലായതിനാൽ കോടതി ഇത് തള്ളി.

മദ്യത്തിന്റെ മണം ഉണ്ടെന്ന പ്രോസിക്യൂഷന്റെ വാദത്തെ കോടതി  വിമർശിച്ചു. മദ്യത്തിന്റെ മണം എന്നാൽ മദ്യപിച്ചതാകുമോയെന്ന് കോടതി ചോദിച്ചു.  ചൂടേറിയ വാദങ്ങളാണ് കോടതിയിൽ നടന്നത്.

ശ്രീറാമിനെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയക്കാർ ശ്രീറാമിനെ സർവീസിൽ നിന്ന് നീക്കാൻ ഗൂഢാലോചന നടത്തുന്നുവെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. പ്രതിഭാഗം ശ്രീറാമിനെ ജേക്കബ് തോമസിനോട് ഉപമിച്ചു.

ശ്രീറാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ രക്ത പരിശോധന ഫലം അറിയുന്നതിനായി കെമിക്കൽ ലാബ് റിപ്പോർട്ട് ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു.

അപകടസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത് പോയതിന് അന്വേഷണ ഉദ്യോഗസ്ഥരെ കോടതി വിമർശിച്ചു.
First published: August 6, 2019, 3:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading