• HOME
 • »
 • NEWS
 • »
 • kerala
 • »
 • Swapna Suresh | സ്വപ്ന പറഞ്ഞതെല്ലാം സത്യം, സമ്മര്‍ദം ചെലുത്തിയിട്ടില്ല; വിശദീകരണവുമായി HRDS

Swapna Suresh | സ്വപ്ന പറഞ്ഞതെല്ലാം സത്യം, സമ്മര്‍ദം ചെലുത്തിയിട്ടില്ല; വിശദീകരണവുമായി HRDS

എച്ച്ആര്‍ഡിഎസ് ആര്‍എസ്എസിന്‍റെ അനുബന്ധ സ്ഥാപനമാണെന്ന ആരോപണം സ്ഥാപനത്തിന്‍റെ ചീഫ് പ്രൊഡക്ട് കോ ഓഡിനേറ്റര്‍ ജോയ് മാത്യു തള്ളി.

സ്വപ്ന സുരേഷിന് പുതിയ ജോലി

സ്വപ്ന സുരേഷിന് പുതിയ ജോലി

 • Share this:
  സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നതായി എച്ച്ആര്‍ഡിഎസ് (HRDS) വൈസ് പ്രസിഡന്‍റ് കെ.ജി വേണുഗോപാല്‍. ജയിലില്‍ നിന്നെത്തിയ ശേഷം സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എന്‍ജിഒ സ്ഥാപനമാണ് എച്ച്ആര്‍ഡിഎസ്.

  മുഖ്യമന്ത്രിയുടെയോ സ്വപ്‌നയുടെയോ ബന്ധങ്ങളെ കുറിച്ച് തങ്ങള്‍ ചിന്തിക്കേണ്ടകാര്യമില്ല. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസിന് യാതൊരു താത്പര്യവുമില്ല, ഇക്കാര്യത്തില്‍ സ്ഥാപനത്തിന്‍റെ യാതൊരു ഇടപെടലുമില്ലെന്നും കെ.ജി.വേണുഗോപാല്‍ പറഞ്ഞു.എന്നാല്‍ ഞങ്ങളുടെ സ്റ്റാഫ് എന്ന നിലക്ക് സ്വപ്നക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്.

  Also Read- 'ഷാജ് കിരണിന്‍റെ വാട്സാപ്പിലൂടെ എഡിജിപിമാര്‍ 56 തവണ വിളിച്ചു'; ആരോപണവുമായി സ്വപ്നാ സുരേഷ്

  സ്വപ്‌ന രഹസ്യമൊഴി നല്‍കാന്‍ തീരുമാനിക്കുന്നത് മൂന്ന് മാസം മുമ്പാണ്. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ സമയത്ത് മൊഴി കൊടുത്താല്‍ സര്‍ക്കാരിനെ അത് ബാധിക്കുമെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോള്‍ മൊഴി നല്‍കിയതെന്നാണ് മനസ്സിലാക്കുന്നത്. സ്വപ്‌ന ഞങ്ങളോട് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല. സ്വപ്‌ന പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുകളുണ്ടെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അത് എവിടെയാണെന്ന് അറിയില്ല. എച്ച്.ആര്‍.ഡി.എസിന്റെ സ്റ്റാഫ് ആയിരിക്കുന്ന കാലത്തോളം അവരെ സംരക്ഷിക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്. ചെയ്യാന്‍ കഴിയാവുന്ന സഹായങ്ങള്‍ ചെയ്യും' കെ.ജി.വേണുഗോപാല്‍ പറഞ്ഞു.

  അതേ സമയം എച്ച്ആര്‍ഡിഎസ് ആര്‍എസ്എസിന്‍റെ അനുബന്ധ സ്ഥാപനമാണെന്ന ആരോപണം സ്ഥാപനത്തിന്‍റെ ചീഫ് പ്രൊഡക്ട് കോ ഓഡിനേറ്റര്‍ ജോയ് മാത്യു തള്ളി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളവര്‍ ഇതിലുണ്ട്. എച്ച്ആര്‍ഡിഎസിന് രാഷ്ട്രീയ ബന്ധമില്ല. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ്  തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും


  കൊച്ചി: കെ.ടി. ജലീൽ എം.എൽ.എയുടെ (K.T. Jaleel MLA) പരാതി പ്രകാരം കന്‍റോണ്‍മെന്‍റ് പൊലീസ് ചാർജ് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് (Swapna Suresh)  തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. രഹസ്യ മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലെടുത്ത കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹർജി നൽകാൻ ഒരുങ്ങുന്നത്. സ്വപ്നയും പി.സി. ജോർജും ചേർന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു ജലീലിന്‍റെ  പരാതി. ആദ്യം പരാതിയിൽ കേസെടുക്കാൻ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്.

  Also Read- ജലീല്‍ SDPIക്കാരന്‍ ; തനിക്കെതിരെ ഒരു നോട്ടീസ് എങ്കിലും നൽകാൻ പോലീസിനെ വെല്ലുവിളിക്കുന്നു: പിസി ജോര്‍ജ്

  കേസ് എടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യപേക്ഷയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച വേളയിൽ സ്വപ്നയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയിൽ സ്വീകരിച്ചത്. ഈ വാദം അംഗീകരിച്ച് ഹൈക്കോടതി സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.

  കേസിൽ അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്നും ഹർജിയ്ക്ക് പിറകിൽ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ.ടി. ജലീലിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്‍റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.
  Published by:Arun krishna
  First published: