നേതാക്കൾ ഫോണിലെങ്കിലും സംസാരിക്കാറുണ്ടോ? പാർട്ടിയെ തുലയ്ക്കാനാണോ ശ്രമമെന്ന് മുല്ലപ്പള്ളിയോട് വി ഡി സതീശൻ

വർക്കിങ് പ്രസിഡന്റാണെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി കെ പി സി സി പ്രസിഡന്റിനോട് ഫോണിൽ പോലും സംസാരിക്കാൻ ഭാഗ്യമുണ്ടായിട്ടില്ലെന്ന് കെ സുധാകരൻ

News18 Malayalam | news18
Updated: February 18, 2020, 7:06 PM IST
നേതാക്കൾ ഫോണിലെങ്കിലും സംസാരിക്കാറുണ്ടോ? പാർട്ടിയെ തുലയ്ക്കാനാണോ ശ്രമമെന്ന് മുല്ലപ്പള്ളിയോട് വി ഡി സതീശൻ
മുല്ലപ്പള്ളിക്കെതിരെ വിഡി സതീശൻ
  • News18
  • Last Updated: February 18, 2020, 7:06 PM IST
  • Share this:
ന്യൂഡൽഹി: സി എ ജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടപ്പോൾ സിബിഐ അന്വേഷണമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.  നേതാക്കൾ തമ്മിൽ അഭിപ്രായ ഐക്യമില്ലെന്ന് വ്യക്തമാകാൻ മറ്റൊന്നും വേണ്ട.  ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നത്.

ഇത് ജനങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കും. നേതാക്കൾക്കിടയിൽ സമവായമുണ്ടാക്കേണ്ടത് കെ പി സി സി അധ്യക്ഷന്റെ ഉത്തരവാദിത്തമാണെന്നും അഭിപ്രായം ഉയർന്നു. നേതാക്കൾ തമ്മിൽ ഫോണിലെങ്കിലും സംസാരിക്കാറുണ്ടോയെന്നും പാർട്ടിയെ തുലക്കാനാണോ ശ്രമമെന്നും  വി ഡി സതീശൻ ചോദിച്ചു.

ALSO READ: കോളജ് യൂണിയൻ ചെയർമാൻമാർ ലണ്ടനിനിലേക്ക്; ചിലവ് ഒരു കോടിയിലധികം

വർക്കിങ് പ്രസിഡന്റാണെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി കെ പി സി സി പ്രസിഡന്റിനോട് ഫോണിൽ പോലും സംസാരിക്കാൻ ഭാഗ്യമുണ്ടായിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. എന്നാൽ സുധാകരൻ തന്നെ വന്ന് കണ്ടിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

കെ കരുണാകരൻ സർവ പ്രതാപിയായിരുന്ന കാലത്ത് പോലും  ഏത് വിഷയത്തിലും മറ്റ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നെന്ന് ചൂണ്ടികാട്ടിയായിരുന്നു മുല്ലപ്പള്ളിക്കെതിരെ വി എം സുധീരന്റെ വിമർശനം. കെപിസിസി ഭാരവാഹി യോഗത്തിൽ മുൻ അധ്യക്ഷൻ ക്ഷണിക്കുന്ന കീഴ് വഴക്കം പോലും ഇല്ലാതായി.

അധികാരം നഷ്ടപ്പെട്ടപ്പോൾ കരുണാകരനൊപ്പം ആരുമില്ലായിരുന്നെന്നും സുധീരൻ മുല്ലപ്പള്ളിയെ ഓർമ്മിപ്പിച്ചു. എന്നാൽ നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങളില്ലെന്നായിരുന്നു മാധ്യമങ്ങളോട് മുല്ലപ്പള്ളിയുടെ പ്രതികരണം.

ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാനാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ശ്രമം. ഇതിനെ നേരിടണം.സി പി എം പ്രചരണത്തിൽ സ്വാധീനിക്കപ്പെട്ടവരെ തിരിച്ച് കൊണ്ടുവരണമെന്നും രാഷ്ട്രീയ കാര്യ സമിതിയിൽ അഭിപ്രായം ഉയർന്നു.

ഒരു സമുദായത്തിനൊപ്പം നിൽക്കുന്നുവെന്ന പ്രതീതി ഒഴിവാക്കാൻ ഭരണഘടന വിരുദ്ധമാണ് പൗരത്വ ഭേദഗതിയെന്നത് ഉയർത്തികാട്ടണം. ദേശീയതലത്തിലടക്കം യോജിച്ച സമരമാണ് വേണ്ടതെന്ന് കെവി തോമസിന്റെ അഭിപ്രായം രാഷ്ട്രീയകാര്യ സമിതി തള്ളി. പുനഃസംഘടന ഗ്രൂപ്പ് വീതംവെയ്പ്പായി മാറിയെന്ന് പിസി ചാക്കോ യോഗത്തിൽ ചൂണ്ടികാട്ടിയെങ്കിലും നേതാക്കൾ മറുപടി നൽകിയില്ല.
First published: February 18, 2020, 7:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading