• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് വൻ തീപിടുത്തം; കാർ വർക്ക് ഷോപ്പ് കത്തി നശിച്ചു

കോഴിക്കോട് വൻ തീപിടുത്തം; കാർ വർക്ക് ഷോപ്പ് കത്തി നശിച്ചു

വിലപിടിപ്പുള്ള ബെൻസ് കാറുകൾ ആണ് പ്രധാനമായും ഇവിടെ റിപ്പയർ ചെയ്തിരുന്നത്. പന്ത്രണ്ടോളം കാറുകൾ കത്തി നശിച്ചു.

കുന്ദമംഗലം തീപിടുത്തം

കുന്ദമംഗലം തീപിടുത്തം

  • Last Updated :
  • Share this:
    കോഴിക്കോട്: കുന്ദമംഗലം മുറിയനാലിലുള്ള എമിറേറ്റ്‌സ് മോട്ടോഴ്‌സ് എന്ന കാർ വർക്ക് ഷോപ്പിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് ആണ് തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു.വെള്ളിമാടുക്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള 20 യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വിലപിടിപ്പുള്ള ബെൻസ് കാറുകൾ ആണ് പ്രധാനമായും ഇവിടെ റിപ്പയർ ചെയ്തിരുന്നത്. പന്ത്രണ്ടോളം കാറുകൾ കത്തി നശിച്ചു.ജോഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വർക്ക് ഷോപ്പ്. ലക്ഷങ്ങളുടെ നഷ്ട്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തിന് കാരണം എന്നാണ് സൂചന

    You may also like:കുടിയേറ്റ തൊഴിലാളികൾ നടന്നുപോകുന്ന സാഹചര്യം ഒഴിവാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി ആഭ്യന്തരമന്ത്രാലയം [NEWS]യുപിയിൽ ട്രക്കും ലോറിയും കൂട്ടിയിടിച്ചു: 23 കുടിയേറ്റ തൊഴിലാളികൾക്ക് ദാരുണാന്ത്യം [NEWS]'അദൃശ്യ ശത്രുവിനെ ഒരുമിച്ച് കീഴടക്കും'; മഹാമാരിയുടെ ഈ കാലത്ത് നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് [NEWS]
    First published: