ഒരു കിലോ കോഴിയിറച്ചിക്ക് വില 230 രൂപ; മന്ത്രി പറയുന്ന വിലയ്ക്ക് വിൽക്കാനാകില്ലെന്ന് വ്യാപാരികൾ

വ്യാഴാഴ്ച 200 രൂപയായിരുന്നു കോഴിയിറച്ചി വിലയെങ്കിൽ ഇന്നലെ 230 ആയി. ഒറ്റ ദിവസം കൊണ്ട് 30 രൂപയുടെ വർദ്ധനവ്

News18 Malayalam | news18-malayalam
Updated: May 23, 2020, 11:50 AM IST
ഒരു കിലോ കോഴിയിറച്ചിക്ക് വില 230 രൂപ; മന്ത്രി പറയുന്ന വിലയ്ക്ക് വിൽക്കാനാകില്ലെന്ന് വ്യാപാരികൾ
news18
  • Share this:
കോഴിക്കോട്: മന്ത്രിയും കളക്ടറും പറയുന്ന വിലയ്ക്ക് കോഴി ഇറച്ചി നൽകാനാകില്ലെന്ന് വ്യാപാരികൾ. ഒരാഴ്ച്ച മുൻപാണ് കോഴിക്കോട് യോഗം ചേർന്ന് ഇറച്ചിക്ക് വില നിശ്ചയിച്ച് നൽകിയത്. മന്ത്രി ടി.പി.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് കോഴിയിറച്ചിക്ക് വില തീരുമാനിച്ചത്.

ഒരു ഘട്ടത്തിൽ  ഒരു കിലോ കോഴിയിറച്ചിക്ക് 180 രൂപയാണ് കളക്ടർ നിശ്ചയിച്ച് നൽകിയത്. വ്യാപാരികളുടെ സമ്മർദ്ദത്തെ തുടർന്ന് പീന്നിടത് 200 രൂപയാക്കി. എന്നാൽ ഇപ്പോൾ വിപണിയിൽ ഒരു കിലോ കോഴിയിറച്ചിക്ക്  230 രൂപ നൽകണം.

TRENDING:COVID 19 | ചെലവ് കുറഞ്ഞ പരിശോധനാ കിറ്റുകൾ വിപണിയിലേക്ക്; 150 രൂപയ്ക്ക് വിൽക്കാമെന്ന് നിർമാതാക്കൾ [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]വാളയാർ സംഭവം; കോൺഗ്രസ് MPമാരുടേയും MLAമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി [NEWS]
വ്യാഴാഴ്ച 200 രൂപയായിരുന്നു കോഴിയിറച്ചി വിലയെങ്കിൽ ഇന്നലെ 230 ആയി. ഒറ്റ ദിവസം കൊണ്ട് 30 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇറച്ചി കോഴിക്ക് ക്ഷാമം നേരിടുന്നതാണ് വില ഉയരുവാൻ കാരണമെന്നാണ് വ്യാപാരികളുടെ നിലപാട്.

എന്നാൽ ചെറിയ പെരുന്നാളിന് ഇറച്ചിക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെയാണ് നിലവിലെ സ്റ്റോക്കിന് പോലും  വലിയ വില ഇടാക്കുന്നതെന്ന ആരോപണവും ശക്തമാണ്.

First published: May 23, 2020, 11:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading