HUMAN MEGA CHAIN | ലക്ഷങ്ങൾ ഒഴുകിയെത്തി; മഹാശൃംഖല മതിലായി മാറി

മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പാളയത്താണ് മനുഷ്യമഹാശ്യംഖലയിൽ അണിചേർന്നത്.

News18 Malayalam | news18
Updated: January 26, 2020, 5:34 PM IST
HUMAN MEGA CHAIN | ലക്ഷങ്ങൾ ഒഴുകിയെത്തി; മഹാശൃംഖല മതിലായി മാറി
News 18
  • News18
  • Last Updated: January 26, 2020, 5:34 PM IST IST
  • Share this:
തിരുവനന്തപുരം: ഇടതുമുന്നണിയുടെ മനുഷ്യ മഹാശൃംഖലയിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ. കളിയിക്കാവിള മുതൽ കാസർഗോഡ് വരെ 620 കിലോമീറ്റർ ആയിരുന്നു മനുഷ്യ മഹാശൃംഖല. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആയിരുന്നു മഹാശൃംഖല. ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളായിരുന്നു മനുഷ്യ മഹാശൃംഖലയിൽ പ്രധാനമായും ഉന്നയിച്ചത്.

മഹാശൃംഖലയിൽ അണിചേർന്നവർ ആദ്യം ഭരണഘടനയുടെ ആമുഖം വായിച്ചു. അതിനു ശേഷം ഭരണഘടന സംരക്ഷണപ്രതിജ്ഞ ഏറ്റുചൊല്ലി. ശൃംഖലയുടെ ആദ്യകണ്ണി കാസർകോട്‌ സിപിഎം പിബി അംഗം എസ്‌ രാമചന്ദ്രൻപിള്ളയും അവസാനകണ്ണി കളിയിക്കാവിളയിൽ സിപിഎം പിബി അംഗം എം എ ബേബിയുമായിരുന്നു. മനുഷ്യമഹാശ്യംഖലയ്ക്ക് ശേഷം വിവിധ സ്ഥലങ്ങളിൽ പൊതുയോഗവും നടന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പാളയത്താണ് മനുഷ്യമഹാശ്യംഖലയിൽ അണിചേർന്നത്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരം പാളയത്ത്‌ നിന്ന് ശ്യംഖലയിൽ നിന്ന് അണിചേർന്നു. മൂന്നരയ്ക്ക് റിഹേഴ്സലിനു ശേഷം നാല് മണിക്കാണ് മനുഷ്യ മഹാശ്യംഖല തീർത്തത്.

മനുഷ്യ മഹാശ്യംഖലയിൽ RSS പ്രവർത്തകന്‍റെ ആത്മഹത്യാശ്രമം, ഞരമ്പ് മുറിഞ്ഞു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മഹാശൃംഖലയില്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങളും നടന്നു. കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും മനുഷ്യമഹാശ്യംഖലയിൽ അണിചേർന്നു. ചലച്ചിത്ര പ്രവർത്തകരും മതനേതാക്കളും ശൃഖലയിൽ. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപങ്കാളിത്തം.

എ.പി വിഭാഗം നേതാക്കളും മനുഷ്യ മഹാശൃംഖലിയിൽ അണിചേർന്നു. കാന്തപുരം സുന്നി വിഭാഗത്തിന്‍റെ സജീവ പങ്കാളിത്തവും സമസ്‌ത ഇ.കെ വിഭാഗം നേതാക്കളും പങ്കാളിത്തവും മനുഷ്യമഹാശൃംഖലയിൽ ഉണ്ടായിരുന്നു. ഉമർ ഫൈസി മുക്കവും മുസ്തഫ മുണ്ടുപാറയും അണിചേരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍