• HOME
  • »
  • NEWS
  • »
  • kerala
  • »
  • മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പമ്പയും നിലയ്ക്കലും സന്ദര്‍ശിക്കും

മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പമ്പയും നിലയ്ക്കലും സന്ദര്‍ശിക്കും

news18

news18

  • Last Updated :
  • Share this:
    പത്തനംതിട്ട: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പമ്പയും നിലയ്ക്കലും സന്ദര്‍ശിക്കും. രാവിലെ ഒന്‍പതരക്ക് പമ്പ ഗസ്റ്റ് ഹൗസിലെത്തുന്ന കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹന്‍കുമാറും പി. മോഹനദാസും പമ്പയിലും പരിസരപ്രദേശങ്ങളിലും തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ പരിശോധിക്കും.

    നിലയ്ക്കലിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തും. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ച് മനുഷ്യാവകാശ ലംഘനം നടത്തുകയാണ് എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. നേരത്തെ ശബരിമല വിഷയത്തില്‍ ഇടപെട്ട കമ്മീഷന്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് അടിയന്തിരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

    'ശബരിമല'യിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; അടിയന്തരമായി അടിസ്ഥാന സൗകര്യ ഒരുക്കണം

    ദേവസ്വം കമ്മീഷണര്‍, ഡിജിപി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരമുണ്ടാക്കണമെന്നും ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഘം സന്ദര്‍ശനത്തിനായെത്തുന്നത്.

    First published: