കോഴിക്കോട്: ദുരിത കാലത്ത് ചില പോലീസുദ്യോഗസ്ഥർ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന തരത്തിൽ പെരുമാറുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവി പരാതികളെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. ചില ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ഈടാക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ബാങ്കിനു മുന്നിൽ ക്യൂ നിന്നവരിൽ നിന്നു പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപെട്ട വിദ്യാർഥിനിക്കെതിരെ കേസെടുത്ത ചടയമംഗലം പൊലീസിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയതെന്നതായിരുന്നു പൊലീസ് വിശദീകരണം. ജോലി തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാവകുപ്പ് ചുമത്തിയെന്ന് കഴിഞ്ഞദിവസം പൊലീസ് അധികൃതർ പറഞ്ഞിരുന്നെങ്കിലും കേരള പൊലീസ് ആക്ട് 117 (ഇ)പ്രകാരമാണ് കേസ് എടുത്തത്.
ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക്(18)എതിരെയാണ് പൊലീസ് കേസ് എടുത്തത്.
ക്യൂവിൽ നിന്നതിന് പെറ്റി ലഭിച്ചയാളും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരി കാര്യം തിരക്കിയപ്പോൾ പൊലീസ് ഗൗരിക്ക് എതിരെയും പെറ്റി എഴുതാൻ ശ്രമിച്ചെന്നും പ്രതിഷേധിച്ചപ്പോൾ അസഭ്യം വിളിച്ചെന്നും കേസ് എടുത്തെന്നുമാണ് ഗൗരിയുടെ പരാതി. കേസ് എടുത്തതിന് എതിരെ സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി എത്തിയത്.
Also Read-ഇനി ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; കടകൾ ആറ് ദിവസം തുറക്കാം; പ്രഖ്യാപനം നാളെതുടർന്ന് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ വിശദീകരണവുമായി ചടയമംഗലം പൊലീസ് എത്തി. എസ്ഐ എസ്.ശരലാൽ പറഞ്ഞത്: ‘ചടയമംഗലം പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ ആണ്. കഴിഞ്ഞ ദിവസം സാമൂഹിക അകലം പാലിക്കാതെ ഏറെപ്പേർ തടിച്ചുകൂടിയെന്ന ഫോൺകോൾ സ്റ്റേഷനിൽ വന്നതിനെ തുടർന്നാണ് ബാങ്കിന്റെ മുന്നിൽ എത്തിയത്. ആരോപണം ഉയരുന്നതു പോലെ, പെറ്റി നൽകിയിട്ടില്ല. കോവിഡ് മാനദണ്ഡം പാലിക്കണമെന്ന വാണിങ് നോട്ടിസാണ് നൽകിയത്. അപ്പോൾ ആ പെൺകുട്ടി പറഞ്ഞത് ‘നോട്ടിസ് നൽകുന്ന ഉദ്യോഗസ്ഥനായ ഞാൻ സാമൂഹിക അകലം പാലിച്ചിട്ടില്ലെന്നും രണ്ടു പേർക്കും പെറ്റി വേണമെന്നുമാണ്.
നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥന് പെറ്റി നൽകുന്നത് സാധ്യമല്ലെന്നു പറഞ്ഞപ്പോൾ പെൺകുട്ടി വാശിപിടിച്ചു. പെൺകുട്ടിയുടെ പ്രവൃത്തി മൂലം നോട്ടിസ് നൽകാൻ സാധിച്ചില്ല. എപ്പിഡെമിക് ആക്ട് പ്രകാരവും കുട്ടിക്ക് എതിരെ കേസെടുത്തിട്ടുണ്ട്.’ അതേസമയം തനിക്കെതിരെ പെറ്റി ചുമത്തുന്നു എന്നു തന്നെയാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് ഗൗരിനന്ദ പറഞ്ഞു. ‘നോട്ടിസ് നൽകിയതാണെങ്കിൽ പ്രതികരിക്കില്ലായിരുന്നു. അസഭ്യം പറഞ്ഞപ്പോഴാണ് ശക്തമായി പ്രതികരിച്ചത്.
Also Read-വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ നല്‍കണം; കെഎസ്ആര്‍ടിസിക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ നിര്ദേശംചെറിയ കുറ്റങ്ങൾക്ക് ഭീമമായ പിഴ ചുമത്തുന്നത് വലിയ പ്രതിഷേധത്തിനാണ് വഴി ഒരുക്കിയത്. പ്രത്യേകിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് എതിരെ പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നതിന് എതിരെ വ്യാപാരികളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യവകാശ കമ്മീഷൻ്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.