നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമാര്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: August 2, 2020, 2:56 PM IST
നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍
പൃഥ്വിരാജ്
  • Share this:
കൊച്ചി: അബദ്ധത്തില്‍ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമാര്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ മൂന്നാഴ്ചകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നേരത്തേ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ ഏക മകന്‍ പൃഥ്വിരാജാണ് ചികിത്സ ലഭിക്കാതെ മരിച്ചത്.

TRENDING:സംവിധായകൻ എ. എൽ വിജയ് യെ നശിപ്പിച്ചതാരെന്ന് ചോദ്യം; ചുട്ടമറുപടിയുമായി അമല പോൾ[PHOTO]BMW ഐസ്ക്രീം സ്റ്റാളിലേക്ക് പാഞ്ഞു കയറി അപകടം; കാരണം വളർത്തു നായയെന്ന് അറസ്റ്റിലായ സ്ത്രീ[PHOTO]'കോവിഡ് ബാധിച്ചയാൾക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമാകുന്നത് എന്തുകൊണ്ട്? ഉത്തരവുമായി ഗവേഷകർ[NEWS]
കുഞ്ഞിന് ചികിത്സ തേടി ആലപ്പുഴ മെഡിക്കല്‍കോളേജ് ഉള്‍പ്പടെയുളള സര്‍ക്കാര്‍ ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും ചികിത്സ നല്‍കാതെ മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.
Published by: user_49
First published: August 2, 2020, 2:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading