• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിന് പിഴയിട്ട് ട്രാഫിക് പൊലീസ്; മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിന് പിഴയിട്ട് ട്രാഫിക് പൊലീസ്; മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

സംഭവത്തില്‍ നാലാഴ്ചക്കകം റിപ്പോർട്ട് നൽകാന്‍ ട്രാഫിക് ഡപ്യൂട്ടി കമ്മീഷണർക്ക് നിർദേശം നൽകി

  • Share this:

    തിരുവനന്തപുരം: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് പിഴയിട്ട ട്രാഫിക് പൊലീസിന്റെ നടപടിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും നാലാഴ്ചക്കകം റിപ്പോർട്ട് നൽകാനും നിർദേശം നൽകുകയും ചെയ്തു.

    ട്രാഫിക് ഡപ്യൂട്ടി കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി നിർദ്ദേശം നൽകിയത്. ഏപ്രിൽ‌ നാലിനാണ് സംഭവം നടന്നത്. നേമം സ്വദേശിയായ അനി ഭവനിൽ ആർ എസ് അനിക്ക് ട്രാഫിക് പൊലീസിൽ നിന്നും പിഴയുടെ വിവരം മൊബൈൽ ഫോണിൽ എസ് എം എസ് ലഭിച്ചത്.

    Also Read-‘ശമ്പളവും ചിക്ലിയും മേടിക്കുന്നുണ്ട്; പണിചെയ്യാന്‍ പറ്റുന്നവരെ ജോലിക്ക് വെക്കണം’; വനംവകുപ്പിനുമെതിരെ എംഎം മണി

    ശാസ്തമംഗലം- പേരൂർക്കട റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്നാണ് എംഎംഎസ് പറയുന്നു. എന്നാൽ ഏപ്രിൽ 4 ന് താൻ വീട്ടിൽ തന്നെയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. വാഹനം വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

    Also Read-‘കോടതിക്കെതിരായ വിമർശനങ്ങളിൽ ഭയപ്പെടില്ല’; ഓൺലൈൻ ആക്രമണത്തിനെതിരേ ജസ്റ്റിസ് ദേവൻരാമചന്ദ്രൻ

    പിഴയ്ക്ക് ആധാരമായ ചിത്രത്തിൽ മറ്റൊരു വാഹനമാണ് ഉണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു. ചിത്രത്തിലെ ഹോണ്ട ആക്റ്റീവ സ്കൂട്ടറിൻ്റെ നമ്പർ വ്യക്തമല്ല. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്കും ഡി സി പി ക്കക്കും പരാതി നൽകിയിട്ടും മറുപടി പോലും ലഭിച്ചില്ല. തെറ്റായ ചെല്ലാൻ റദ്ദാക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം

    Published by:Jayesh Krishnan
    First published: