കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിക്ക് മർദ്ദനം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറും മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടും 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടിരിക്കുന്നത്.

News18 Malayalam | news18
Updated: August 20, 2020, 10:01 PM IST
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിക്ക് മർദ്ദനം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
News 18
  • News18
  • Last Updated: August 20, 2020, 10:01 PM IST
  • Share this:
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കുന്ദമംഗലം സ്വദേശിയായ യുവതിക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് യുവതിയുടെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കാഴ്ച നഷ്ടപ്പെട്ടിട്ടും മതിയായ ചികിത്സ നൽകാതെ യുവതിയെ കുന്ദമംഗലത്തെ വീട്ടിൽ എത്തിച്ച ശേഷം മാനസികാശുപത്രി അധികൃതർ മടങ്ങുകയായിരുന്നു. യാതൊരു സുരക്ഷിതത്വവുമില്ലാത്ത വീട്ടിൽ ഇവർ ഒറ്റയ്ക്കാണ് ഇപ്പോൾ കഴിയുന്നത്.

You may also like:ലൈഫ് മിഷന്‍ വിവാദം: ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ [NEWS] രക്ഷാ പ്രവർത്തകരുടെ കൂടുതൽ കോവിഡ് ഫലങ്ങൾ പുറത്ത്; ഭൂരിഭാഗം പേരും നെഗറ്റീവ് [NEWS]

ലോക്ഡൗണ്‍ സമയത്ത് അക്രമാസക്തമാവുകയും മാനസികനില താളം തെറ്റുകയും ചെയ്ത യുവതിയെ കുന്ദമംഗലത്തെ സാമൂഹിക പ്രവര്‍ത്തകരുടെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു കുതിരവട്ടത്തെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ ചികിത്സയിലിരിക്കെ സെല്ലില്‍ നിന്നും മർദ്ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടു എന്നാണ് യുവതി പറയുന്നത്.

സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള അതിക്രമം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് വേണ്ടി ആരും സംസാരിക്കാൻ താത്പര്യം കാണിക്കില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറും മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടും 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടിരിക്കുന്നത്.
Published by: Joys Joy
First published: August 20, 2020, 10:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading