• HOME
  • »
  • NEWS
  • »
  • kerala
  • »
  • പഞ്ചഗുസ്തി മത്സരത്തിനിടെ 19കാരിയുടെ കയ്യൊടിഞ്ഞു; ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ്

പഞ്ചഗുസ്തി മത്സരത്തിനിടെ 19കാരിയുടെ കയ്യൊടിഞ്ഞു; ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ്

മത്സരത്തില്‍ ദിയയുടെ എതിരാളി എത്താതിരുന്നതോടെ 39കാരിയുമായി മത്സരം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു

  • Share this:

    കോഴിക്കോട്: പഞ്ചഗുസ്തി മത്സരത്തിനിടെ 19കാരിയുടെ കയ്യൊടിഞ്ഞ സംഭവത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ്. ഗ്രാമ പ‍ഞ്ചായത്ത് സംഘടിപ്പിച്ച മത്സരത്തിനിടെയാണ് യുവതിയുടെ കയ്യൊടിഞ്ഞത്. ദിയ അഷ്റഫ് എന്ന 19കാരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥാണ് കേസെടുത്തത്.

    പരിക്കേറ്റ കാരന്തൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിലാണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. മത്സരത്തിനിടയിൽ കൈക്ക് മുകളിലെ എല്ല് പൊട്ടി. വിരലുകളുടെ ചലനശേഷിയേയും പരിക്ക് സാരമായി ബാധിച്ചിട്ടുണ്ട്.

    Also Read-മൂന്നാറിൽ ബാലവിവാഹം ചെയ്ത പെൺകുട്ടി ഗർഭിണിയായി; യുവാവിനെതിരെ പോക്സോ കേസ്

    നവംബര്‍ 13നായിരുന്നു ഗ്രാമപഞ്ചായത്തിന്‍റെ കേരളോത്സവും പരിപാടിയുടെ ഭാഗമായി പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ ദിയയുടെ എതിരാളി എത്താതിരുന്നതോടെ 39കാരിയുമായി മത്സരം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

    Published by:Jayesh Krishnan
    First published: