• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം:  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം:  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ലോക് താന്ത്രിക് യുവ ജനതാദൾ വയനാട് ജില്ലാ പ്രസിഡന്‍റ് യു.എ അജ്മൽ സാജിദ്, മനുഷ്യാവകാശ പ്രവർത്തകനായ വീരേന്ദ്രകുമാർ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.

shahla

shahla

  • Last Updated :
  • Share this:
    തിരുവനന്തപുരം: വയനാട് പുത്തൻകുന്ന് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

    ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹൻ ദാസ് ആവശ്യപ്പെട്ടു.

    ലോക് താന്ത്രിക് യുവ ജനതാദൾ വയനാട് ജില്ലാ പ്രസിഡന്‍റ് യു.എ അജ്മൽ സാജിദ്, മനുഷ്യാവകാശ പ്രവർത്തകനായ വീരേന്ദ്രകുമാർ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.

    'എന്നെ പാമ്പുകടിച്ചതാണ്.. എനിക്ക് തീരെ വയ്യ... ഷഹ്ല പറഞ്ഞതാണ്; എന്നിട്ടും ആരും ആശുപത്രിയിൽ കൊണ്ടുപോയില്ല'

    കുട്ടിയുടെ മരണത്തിന് ഉത്തരവാദി സ്കൂൾ അധികൃതരാണെന്ന് പരാതിക്കാർ ആരോപിച്ചു. സ്കൂൾ ഇഴജന്തുക്കളുടെ സുരക്ഷിത താവളമാണ്. ഇതിനെതിരെ കുട്ടികൾ പരാതിപ്പെട്ടിട്ടും അധ്യാപകർ നടപടിയെടുത്തില്ലെന്ന് പരാതിക്കാർ ആരോപിച്ചു.
    First published: