• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അലനെയും താഹയെയും ഉടൻ മോചിപ്പിക്കുക; BRP ഭാസ്കർ ചെയർമാനായി മനുഷ്യാവകാശ കമ്മിറ്റി രൂപീകരിച്ചു

രൂപീകരണയോഗത്തില്‍ കെ. അജിത അദ്ധ്യക്ഷയായിരുന്നു. ചർച്ചകൾക്ക് പി കെ പോക്കർ തുടക്കം കുറിച്ചു.

News18 Malayalam | news18
Updated: January 18, 2020, 9:01 PM IST
അലനെയും താഹയെയും ഉടൻ മോചിപ്പിക്കുക; BRP ഭാസ്കർ ചെയർമാനായി മനുഷ്യാവകാശ കമ്മിറ്റി രൂപീകരിച്ചു
അലൻ ഷുഹൈബ്, താഹ ഫസൽ
  • News18
  • Last Updated: January 18, 2020, 9:01 PM IST IST
  • Share this:
കോഴിക്കോട്: യു എ പി എ കേസിൽ അറസ്റ്റിലായ അലനെയും താഹയെയും ഉടൻ മോചിപ്പിക്കുക എന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മിറ്റി രൂപീകരിച്ചു. പ്രശസ്ത മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ ആണ് അലൻ - താഹ മനുഷ്യാവകാശ കമ്മിറ്റി ചെയർമാൻ.

അലനെയും താഹയെയും എത്രയും പെട്ടെന്ന് മോചിപ്പിക്കുക, യുഎപിഎ പിൻവലിക്കാൻ നടപടികൾ സ്വീകരിക്കുക, എൻ ഐ എ ഏറ്റെടുത്ത കേസ് അന്വേഷണത്തിന് സംസ്ഥാനത്തിന് വിട്ടുകിട്ടാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മനുഷ്യാവകാശ കമ്മിറ്റി രൂപീകരിക്കുക.

ഏറ്റവും മികച്ച നിയമസഭാ സ്പീക്കർ; പി. ശ്രീരാമകൃഷ്ണന് ദേശീയ പുരസ്ക്കാരം


രൂപീകരണയോഗത്തില്‍ കെ. അജിത അദ്ധ്യക്ഷയായിരുന്നു. ചർച്ചകൾക്ക് പി കെ പോക്കർ തുടക്കം കുറിച്ചു. ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് നിയമങ്ങളുടെ ദുരുപയോഗം എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.പി ചെക്കുട്ടി പ്രമേയം അവതരിപ്പിച്ചു. ഡോ. ആസാദ്, ഉണ്ണിച്ചെക്കന്‍, മൈത്രേയന്‍, എം.എം സചീന്ദ്രന്‍, പി.ടി ജോണ്‍, കെ.വി ഷാജി, വി.എ ബാലകൃഷ്ണന്‍, കെ.പി പ്രകാശന്‍, ബിന്ദു അമ്മിണി തുടങ്ങിയവര്‍ സംസാരിച്ചു.

ഡോ ആസാദാണ് മനുഷ്യാവകാശ കമ്മിറ്റി കൺവീനർ. ഡോ പി.കെ പോക്കര്‍, കെ അജിത എന്നിവർ വൈസ് ചെയര്‍മാന്‍മാരായും എന്‍.പി ചെക്കുട്ടി, കെ.പി പ്രകാശന്‍ എന്നിവർ ജോയിന്‍റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍