തിരുവനന്തപുരം: ഇലന്തൂരിലെ നരബലിയിൽ പിടിയിലായ ഭഗവൽ സിങ് പാർട്ടി അംഗമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായേക്കാം. ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണെന്നും എം എ ബേബി.
സാമ്പത്തിക അഭിവൃദ്ധിയ്ക്ക് വേണ്ടി പത്തനംതിട്ട ഇലന്തൂരിലാണ് രണ്ടു സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തിയത്. കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന പത്മ കാലടി സ്വദേശിനി റോസിലി എന്നിവരെയാണ് കൊലപ്പെടുത്തിയത്.
ദമ്പതികളായ ഭഗവൽ സിംഗും, ലൈലയുമാണ് കൊല നടത്തിയത്. ശിഹാബ് ആണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. കൊലനടത്തിയ ശേഷം മൃതദേഹം കഷണങ്ങളായി കുഴിച്ചിടുകയായിരുന്നു. മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് ജില്ലകളിലെ പൊലീസ് സംയുക്തമായി അന്വേഷണം നടത്തുമെന്നും സാമ്പത്തിക നേട്ടത്തിനായി കൊല നടത്തിയതെന്നു പ്രതികൾ സമ്മതിച്ചതായും ദക്ഷിണ മേഖല ഐ ജി പി പ്രകാശ് പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന സംഭവമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.