• HOME
  • »
  • NEWS
  • »
  • kerala
  • »
  • Skeleton Found |റെയില്‍വേ പാലത്തിന്റെ കേബിള്‍ പിറ്റില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

Skeleton Found |റെയില്‍വേ പാലത്തിന്റെ കേബിള്‍ പിറ്റില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

പാലത്തില്‍ കളിക്കാന്‍ കയറിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്.

  • Share this:
    കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്ക് കൊച്ചി കായലിന് മുകളിലൂടെ പോകുന്ന റെയില്‍വേ പാലത്തിന്റെ കേബിള്‍ പിറ്റില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. പാലത്തില്‍ കളിക്കാന്‍ കയറിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിലായിരുന്നു.

    നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു. പിന്നാലെ ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു.

    അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്. വിശദമായ ഫോറന്‍സിക് പരിശേധനയും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

    വടുതല ഡോണ്‍ബോസ്‌കോയ്ക്ക് സമീപം കായലിന് നടുവിലാണ് അസ്ഥികൂടം കണ്ടെത്തിയ അമ്പതടിയോളം ഉയരത്തിലുള്ള സ്ഥലം. പാളത്തിനരികില്‍ രണ്ടടി വീതിയുള്ള കാനപോലെയുള്ള പിറ്റിലൂടെ സിഗ്‌നലിംഗിനും മറ്റും ഉപയോഗിക്കുന്ന വൈദ്യുതി വയറുകളാണുള്ളത്. മീതെ സ്ലാബ് വിരിച്ച് സിമന്റിട്ടിട്ടുണ്ട്. പൊളിഞ്ഞു കിടന്ന സ്ലാബിന് താഴെയായിരുന്നു അസ്ഥികൂടം. മാംസമോ വസ്ത്രഭാഗങ്ങളോ ഇല്ല. തവിട്ടു നിറമുള്ള സില്‍ക്ക് നൂലും വലിയ ബട്ടണും സമീപത്തു നിന്ന് ലഭിച്ചു.

    അസ്ഥികൂടം തത്ക്കാലത്തേക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോടതി നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
    Published by:Sarath Mohanan
    First published: