• HOME
  • »
  • NEWS
  • »
  • kerala
  • »
  • Human Skull | ഇടുക്കി അണക്കെട്ടിന്‍റെ സംഭരണിക്കുള്ളിൽ തലയോട്ടി; കണ്ടെത്തിയത് മീൻ പിടിക്കാനെത്തിയവർ

Human Skull | ഇടുക്കി അണക്കെട്ടിന്‍റെ സംഭരണിക്കുള്ളിൽ തലയോട്ടി; കണ്ടെത്തിയത് മീൻ പിടിക്കാനെത്തിയവർ

രാവിലെ ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാൻ പോയി തിരികെ എത്തിയവരാണ് തലയോട്ടി കണ്ടത്.

  • Share this:
    ഇടുക്കി: അയ്യപ്പൻ കോവിലിൽ ഇടുക്കി (Idukki) അണക്കെട്ടിന്‍റെ സംഭരണിക്കുള്ളിൽ (Dam reservoir) തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പൻകോവിൽ തൂക്കുപാലത്തിനുമിടക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാൻ പോയി തിരികെ എത്തിയവരാണ് തലയോട്ടി കണ്ടത്.

    തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. തലയോട്ടി ഏറെക്കാലത്തെ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയർന്നപ്പോൾ, മറ്റ് എവിടെ നിന്നെങ്കിലും ഒഴുകി എത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. അടുത്ത കാലത്ത്, മേഖലയിൽ നിന്നും കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം നടത്തും.

    പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പ്രതിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി പുഴയിലെറിഞ്ഞു

    പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന്റെ പിടിയില്‍. മധ്യപ്രദേശിലെ ഖാണ്ട്വയിലാണ് സംഭവം. മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു. 55 വയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനായ 42 കാരനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

    55 കാരന്റെ ശരീരഭാഗങ്ങള്‍ അജ്നാല്‍ നദിയില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 40 കിലോ മീറ്റർ അകലെ നിദിയിൽ നിന്നാണ് ശരീരഭാഗങ്ങൾ കിട്ടിയത്. തന്റെ 14 വയസുള്ള മകളെ ബലാത്സംഗം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ് പി വിവേക് സിംഗ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ അമ്മാവനും കൊലപാതകത്തിനായി സഹായിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

    പെൺകുട്ടിയുടെ പിതാവിനെയും ഇയാളുടെ ഭാര്യാ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മകളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നും ഒന്നിലേറെ തവണ മുന്നറിയിപ്പ് നൽകിയിട്ടും 55 കാരൻ കേട്ടില്ലെന്നും ഇതിന്റെ വൈരാഗ്യത്താലാണ് കൊല നടത്തിയതെന്നുമാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസിനോട് പറഞ്ഞത്.

    "കൊല്ലപ്പെട്ടയാൾ 14 കാരിയെ ബലാത്സംഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് 55 കാരനെ ബൈക്കിൽ കയറ്റി അജ്നാൽ നദീ തിരത്തെത്തിക്കുകയും മീൻ വെട്ടുന്ന വലിയ കത്തി കൊണ്ട് തലയും കാലുകളും അറുത്തുമാറ്റുകയുമായിരുന്നു. തുടർന്ന് ശരീരഭാഗങ്ങൾ നദിയിലേക്ക് എറിഞ്ഞു'' - പൊലീസ് സബ് ഡിവിഷണൽ ഓഫീസർ രാകേഷ് പെൻഡ്രോ പറഞ്ഞു. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് എസ് പി വിവേക് സിംഗ് അറിയിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.
    Published by:Rajesh V
    First published: