• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കോഴി കുഞ്ഞുങ്ങളെ കയറ്റിവന്ന മിനിലോറി മറിഞ്ഞു; നൂറുകണക്കിന് കോഴി കുഞ്ഞുങ്ങള്‍ ചത്തു

Accident | കോഴി കുഞ്ഞുങ്ങളെ കയറ്റിവന്ന മിനിലോറി മറിഞ്ഞു; നൂറുകണക്കിന് കോഴി കുഞ്ഞുങ്ങള്‍ ചത്തു

പതിനാലായിരത്തോളം കോഴിക്കുഞ്ഞുങ്ങളുമായി മൈസൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തില്‍ പെട്ടത്

Mini-lorry-accident

Mini-lorry-accident

  • Last Updated :
  • Share this:
    കോഴിക്കോട്: കോഴിക്കുഞ്ഞുങ്ങളെ കയറ്റിവന്ന മിനി ലോറി മറിഞ്ഞ് നൂറുകണക്കിന് കോഴികുഞ്ഞുങ്ങള്‍ ചത്തു. ദേശീയ പാതയില്‍ താമരശ്ശേരി പുല്ലാഞ്ഞിട് വളവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. പതിനാലായിരത്തോളം കോഴിക്കുഞ്ഞുങ്ങളുമായി മൈസൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തില്‍ പെട്ടത്.

    അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഭാഗിഗമായി ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ബാക്കിയുള്ള കോഴിക്കുഞ്ഞുങ്ങളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റിയ ശേഷം രാവിലെ ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിയാണ് ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    ഓർഡർ ചെയ്ത ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിൽ പുഴു: ഹോട്ടലിൽ പരിശോധന

    കൊച്ചി: ഹോട്ടലിൽനിന്ന് വാങ്ങിയ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിൽ പുഴുക്കളെ കണ്ടെത്തി. കൊച്ചിയിലാണ് സംഭവം. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. കാക്കനാട്ടെ ടേസ്റ്റി എംപയര്‍ ഹോട്ടലില്‍ നിന്നും കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്. കാക്കനാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ടുപേർ വാങ്ങിയ ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഫ്രൈ ചെയ്ത ചിക്കന്‍ അടര്‍ത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ യുവാക്കൾ ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ ഭക്ഷണം മാറ്റി നല്‍കാമെന്നും ബില്ല് നല്‍കേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമ ഇവരെ അനുനയിപ്പിക്കുകയായിരുന്നു.

    എന്നാൽ ഇതേ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാൾ ഇതുകണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെ മൊബൈൽ വഴി വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുകയായിരുന്നു. പുഴുക്കള്‍ അടങ്ങിയ ബിരിയാണി ഹോട്ടല്‍ ഉടമ നശിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു.

    Also Read- Crime news | ഭക്ഷണം കഴിക്കാനെത്തിയവർ ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു; അക്രമം ടേബിൾ വൃത്തിയാക്കാൻ വൈകിയതിന്

    തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
    Published by:Anuraj GR
    First published: