ഇന്റർഫേസ് /വാർത്ത /Kerala / കൊറോണ വൈറസ്: കേരളത്തിലും നിരീക്ഷണം; ഏറ്റവും കൂടുതൽപ്പേർ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിൽ

കൊറോണ വൈറസ്: കേരളത്തിലും നിരീക്ഷണം; ഏറ്റവും കൂടുതൽപ്പേർ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Hundreds of people under observation in Kerala following the global outbreak of Corona Virus | ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 115 പേര്‍

  • Share this:

തിരുവനന്തപുരം: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെത്തുടർന്ന് കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍.

ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരും ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി 197 പേരെ കൂടിയാണ് നിരീക്ഷണം ആരംഭിച്ചത്. ഏഴ് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ 9 പേര്‍ക്ക് രോഗം ഇല്ലെന്ന് തെളിഞ്ഞ് 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നാല് പേരുടെ പരിശോധന ഫലം വരാനുണ്ട്. ഐ.സി.എം.ആര്‍.ന്റെ ഗൈഡ്ലൈന്‍ അനുസരിച്ചാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുന്നത്.

ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 115 പേര്‍. എറണാകുളത്ത് 96 പേരും, മലപ്പുറത്ത് 68 പേരും നിരീക്ഷണത്തിലാണ്. ഇടുക്കിയിലാണ് ഏറ്റവും കുറവ്. 11 പേര് മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നിരീക്ഷണത്തിലുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ:

തിരുവനന്തപുരം - 50

കൊല്ലം - 64

പത്തനംതിട്ട - 18

ഇടുക്കി - 11

കോട്ടയം - 26

ആലപ്പുഴ - 28

എറണാകുളം - 96

തൃശൂര്‍ - 56

പാലക്കാട് - 38

മലപ്പുറം - 68

കോഴിക്കോട് - 115

വയനാട് - 7

കണ്ണൂര്‍ - 31

കാസര്‍ഗോഡ്- 25

ഇതില്‍ എറണാകുളത്ത് രണ്ടും, തൃശൂര്‍ നാലും, മലപ്പുറത്ത് ഒരാളും രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്.

സ്വമേധയാ നിരീക്ഷണത്തിന് തയ്യാറാകണം

ചൈനയിലെ വുഹാനില്‍ നിന്നും വന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന് തയ്യാറാകണമെന്നാണ് നിര്‍ദ്ദേശം. ലക്ഷണങ്ങളില്ലാത്തവരും വീട്ടില്‍ തന്നെ കഴിയണം. രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങി വന്നവര്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കാനാണ് നിര്‍ദ്ദേശം. നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്. 28 ദിവസംവരെ ഇവരെ നിരീക്ഷിക്കും. ലോകത്ത് നിന്നും കൊറോണ രോഗബാധ പൂര്‍ണമായും ഇല്ലാതായെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നതുവരെ ഇതേ രീതിയിലുള്ള നിരീക്ഷണം തുടരും.

സംസ്ഥാന, ജില്ല കണ്‍ട്രോള്‍ റൂം

സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിലാകും പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഏകോപിപ്പിക്കും. എല്ലാ ദിവസവും അവലോകന യോഗം ചേരും. ജില്ലാ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചു. അവലോകന യോഗ ശേഷം ചുമതലയുള്ളവര്‍ മാധ്യമങ്ങളെ കാണും. കേരളത്തിന്റെ മുന്നൊരുക്കങ്ങളില്‍ കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

First published:

Tags: Corona, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan