• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓരോ തിരമാലയ്ക്കുമൊപ്പം നൂറുകണക്കിന് മത്തി; വാടാനപ്പള്ളി കടപ്പുറത്ത് ചാകര

ഓരോ തിരമാലയ്ക്കുമൊപ്പം നൂറുകണക്കിന് മത്തി; വാടാനപ്പള്ളി കടപ്പുറത്ത് ചാകര

രാവിലെ കടപ്പുറത്തെത്തിയവർ ചാകര ശ്രദ്ധയില്‍പ്പെട്ടതോടെ മൽസ്യം വാരിയെടുക്കാൻ തുടങ്ങി

  • Last Updated :
  • Share this:
    തൃശൂർ: ഏറെ കാലത്തിന് ശേഷം മത്തി അഥവാ ചാള ചാകര ലഭിച്ചിരിക്കുകയാണ് തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ. പൊക്കാഞ്ചേരി ബീച്ചില്‍ ഇന്ന് രാവിലെ ആറോടെയാണ് കരയിലേക്ക് വന്‍തോതില്‍ മത്തിക്കൂട്ടം തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഓരോ തിരമാലയ്ക്കുമൊപ്പം വൻതോതിൽ മത്തിക്കൂട്ടം കരയിലേക്ക് അടിച്ചുകയറി.

    രാവിലെ കടപ്പുറത്തെത്തിയവർ ചാകര ശ്രദ്ധയില്‍പ്പെട്ടതോടെ മൽസ്യം വാരിയെടുക്കാൻ തുടങ്ങി. ഇവർ നാട്ടിലുള്ള മറ്റുള്ളവരെ വിവരം അറിയിച്ചതോടെ കൂടുതൽ പേർ സ്ഥലത്തെത്തി മത്സ്യം ശേഖരിച്ചു.

    തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങള്‍ അടിച്ചുകയറുന്നത് മണിക്കൂറുകളോളം തുടർന്നു. നിരവധിയാളുകള്‍ ഇന്ന് ഉച്ചയ്ക്കും മീൻ വാരിയെടുക്കാനായി കടപ്പുറത്തെത്തിയിരുന്നു.

    കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാണാതായ നെയ്മത്തി ഇപ്പോൾ കേരള തീരത്ത് കൂടുതലായി ലഭിക്കുന്നുണ്ട്. വിഴിഞ്ഞം, നീണ്ടകര, പുറക്കാട്, കൊച്ചി, പൊന്നാനി, ചാലിയം, ബേപ്പൂർ എന്നിവിടങ്ങളിലെല്ലാം സുലഭമായി നെയ്മത്തി ലഭിക്കുന്നുണ്ട്. അതിനിടെയാണ് വാടാനപ്പള്ളി കടപ്പുറത്ത് മത്തി ചാകര ഉണ്ടായത്.

    ലേലം വിളിയില്‍ ആവേശം കൂടി; 'ഗണേശ ലഡു' വിറ്റു പോയത് 24 ലക്ഷം രൂപയ്ക്ക്

    പത്തുദിവസത്തെ ഗണേശ ഉത്സവത്തിന് വിരാമമിട്ട് നടന്ന ലേലം വിളിയില്‍ റെക്കോര്‍ഡ്. ഗണേശ ലഡു വിറ്റു പോയത് 24.60 ലക്ഷം രൂപയ്ക്ക്. 21 കിലോഗ്രാം ഭാരം വരുന്ന ഭീമന്‍ ലഡുവാണ് 24 ലക്ഷം രൂപയ്ക്ക് വിറ്റുപോയത്.

    ഒന്‍പതു പേരാണ് ലേലത്തില്‍ പങ്കെടുത്തത് 20 ലക്ഷം രൂപയാണ് ബലാപൂര്‍ ഉത്സവ സമിതി പ്രതീക്ഷിച്ചിരുന്നത്. വെങ്കടി ലക്ഷ്മി റെഡ്ഡിയാണ് ലേലം പിടിച്ചത്. വര്‍ഷങ്ങളായി ലഡു ലേലത്തില്‍ പിടിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലഡു സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും റെഡ്ഡി പറഞ്ഞു.

    Also Read-ഇതെന്തൊരു മത്തങ്ങ ! ഇടുക്കിയിൽ അഞ്ചു കിലോയ്ക്ക് വില രൂപ 47000

    ആദ്യമായി ഈ ലഡ്ഡു ലേലം ചെയ്തത് 450 രൂപയ്ക്കായിരുന്നു. പിന്നീട് 2020 ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലഡ്ഡു ലേലം ചെയ്യാതെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന് കൈമാറുകയായിരുന്ന. 2021 ല്‍ വൈഎസ്ആര്‍സിപി നേതാവ് ആര്‍വി രമേശ് റെഡ്ഡി 18.9 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കുകയായിരുന്നു.
    Published by:Anuraj GR
    First published: