നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Cyclone Gulab | ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കേരളത്തില്‍ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    Cyclone Gulab | ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കേരളത്തില്‍ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    ചുഴലിക്കാറ്റിന്റെ പരിധിയില്‍ വരില്ലെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഒഡീഷ-ആന്ധ്ര തീരം വഴിയാണ് ഗുലാബ് വൈകുന്നേരത്തോടെ കരയിലെത്തുക. ഒഡിഷയിലെ ഗോപാല്‍പുര്‍ തീരത്ത് നിന്നും നാനൂറ് കിലോമീറ്ററോളം അകലെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റെന്നാണ് റിപ്പോര്‍ട്ട്.

      അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും. ആന്ധ്രാ- ഒഡിഷ തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചിട്ടുണ്ട്.

      ചുഴലിക്കാറ്റിന്റെ പരിധിയില്‍ വരില്ലെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ചൊവ്വാഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

      യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍:

      26-9-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട്

      27-09-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.

      28-09-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.

      തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ചൊവ്വാഴ്ച വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി മേഖലകളിലും മാലിദ്വീപ് പ്രദേശത്തും സമാനമായ കാലാവസ്ഥ ആയിരിക്കും.

      ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സൗത്ത് ഒഡീഷയിലും ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങളിലും പല ഭാഗങ്ങളിലായി നേരിയ മഴയില്‍ തുടങ്ങിയ അതിശക്തമായ മഴയ്ക്ക് വരെ സാധ്യതയുണ്ട്. തെലങ്കാനയിലും ശക്തമായ മഴയോ അതിശക്തമായ മഴയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിശക്ത മഴയില്‍ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ട് പോകുമെന്നും മുന്നറിയിപ്പുണ്ട്.
      Published by:Jayesh Krishnan
      First published:
      )}