HOME » NEWS » Kerala » HURRICANE TAUKTAE WILL INTENSIFY IN 24 HOURS

24 മണിക്കൂറിനുള്ളിൽ ടൗട്ട ചുഴലിക്കാറ്റ് ശക്തമാകും; കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ടൗട്ട. ഇന്നലെ രാത്രി 11.30 ഓടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: May 15, 2021, 7:54 AM IST
24 മണിക്കൂറിനുള്ളിൽ ടൗട്ട ചുഴലിക്കാറ്റ് ശക്തമാകും; കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
representative image
  • Share this:
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ട ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരും. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ടൗട്ട. ഇന്നലെ രാത്രി 11.30 ഓടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ലക്ഷദ്വീപിനു സമീപം കണ്ണൂരിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റായത്. തീവ്ര ചുഴലിക്കാറ്റായി മാറി വടക്ക് വടക്ക് പടിഞ്ഞാറു സഞ്ചരിച്ചു മെയ്‌ 18 ഓടെ ഗുജറാത്ത്‌ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.

കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 15 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.

You may also like:Kerala Cyclone | മലങ്കര അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകൾ ശനിയാഴ്ച്ച തുറക്കും

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

ആലപ്പുഴ ജില്ലയിൽ കടൽക്ഷോഭം രൂക്ഷമാണ്. ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ സേന ജില്ലയിലെത്തി. ഒറ്റമശേരി, തൈക്കൽ, കാട്ടൂർ പ്രദേശങ്ങളിൽ ശക്തമായ കാറ്റിലും കടൽക്കയറ്റത്തിലും വള്ളങ്ങൾ തകർന്നു. ചേന്നവേലി, തൈക്കൽ ഭാഗങ്ങളിൽ വീടുകളിലേക്ക് കടൽ ഇരച്ചുകയറുകയാണ്.

You may also like:കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ 32 വീടുകൾ തകർന്നു; 308 പേരെ മാറ്റിപ്പാർപ്പിച്ചു

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം ജില്ലയിൽ നാശനഷ്‌ടം വിതച്ച് കനത്ത മഴയും ശക്തമായ കാറ്റുമാണ് ഇന്നലെ രാത്രിയുണ്ടായത്. തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. ജില്ലയിൽ 78 കുടുംബങ്ങളിലായി 308 പേരെ മാറ്റി പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനുള്ള 318 കെട്ടിടങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയതായി ജില്ലാ കളക്ടർ ഡോ: നവ്‌ജ്യോത് ഖോസ അറിയിച്ചു.

കണ്ണൂരിൽ തീരദേശത്തും മലയോരത്തും താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതിയില്ല. വയനാട്ടിൽ ശക്തമായ മഴയാണ്. തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായി. തീരദേശ മേഖലകളായി എറിയാട്, ചാവക്കാട്, കൈപ്പ മംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. 105 പേരെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.

കൊല്ലത്ത് അർധരാത്രിയോളം മഴയുണ്ടായിരുന്നു. പിന്നീട് മഴ കുറഞ്ഞു. കോട്ടയത്ത് രാത്രി മുഴുവൻ ശക്തമായ മഴ പെയ്തു.മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകാണ്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. കൊയിലാണ്ടി, ബേപ്പൂർ, തോപ്പയിൽ, കോതി എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു.
Published by: Naseeba TC
First published: May 15, 2021, 7:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories